Deshabhimani

ലിം​ഗനിർണയ പരിശോധനയില്‍ പെണ്‍കുഞ്ഞാണെന്നറിഞ്ഞു; പിന്നാലെ നിർബന്ധിത ​ഗർഭച്ഛിദ്രം, 24 കാരി മരിച്ചു

abortion
വെബ് ഡെസ്ക്

Published on Oct 31, 2026, 09:14 PM | 1 min read

റാഞ്ചി : ലിം​ഗനിർണയ പരിശോധനയിൽ പെൺകുഞ്ഞാണെന്ന് മനസിലായതോടെ നിർബന്ധിത ​ഗർഭച്ഛിദ്രം നടത്തിയതിനെ തുടർന്ന് 24 കാരി മരിച്ചു. ജാർഖണ്ഡ് സ്വദേശി കിരൺ കുമാരിയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.


ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലാണ് സംഭവം. ആൺകുഞ്ഞ് വേണമെന്ന ആഗ്രഹത്തിൽ ഭർത്താവും ഭർതൃവീട്ടുകാരും അനധികൃത ലിം​ഗനിർണയ പരിശോധന നടത്താൻ യുവതിയെ നിർബന്ധിക്കുകയായിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഗർഭസ്ഥ ശിശു പെൺകുട്ടിയാണെന്ന് കണ്ടെത്തിയതോടെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കുകയായിരുന്നു. തുടർന്ന് അമിത രക്തസ്രാവമുണ്ടാവുകയും യുവതി മരിക്കുകയും ചെയ്തു.


യുവതിയുടെ ഭർത്താവ് സോനു കേവത്, സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്റർ ഉടമ സചിൻ കുമാർ കേവത്, ജീവനക്കാരനായ വിജയ് ഗോസ്വാമി, എസ്എൻഎംഎംസിഎച്ച് ആശുപത്രിയിലെ നഴ്സ് സുലോചന ദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.


വിദ​ഗ്ധ ഡോക്ടറുടെ മേൽനോട്ടമില്ലാതെ കൃത്യമായ സൗകര്യങ്ങളില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഡയഗ്നോസ്റ്റിക് സെന്ററിലെ മറ്റ് ജീവനക്കാർ, ലാബ് ടെക്നീഷ്യന്മാർ, ഡോക്ടർമാർ എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home