ad
Deshabhimani

അവസാന നിമിഷത്തെ തകർപ്പൻ ഗോൾ; ഇക്വഡോറിനെ തകർത്ത് ഐവറി കോസ്റ്റ്

Ivary

Photo: FIFA

വെബ് ഡെസ്ക്

Published on Jun 15, 2026, 07:13 AM | 1 min read

ഫിലഡൽഫിയ : ഫിഫ ലോകകപ്പ് 2026ലെ ആവേശകരമായ മത്സരത്തിൽ ഇക്വഡോറിനെ പരാജയപ്പെടുത്തി ഐവറി കോസ്റ്റ്. നിർണായകമായ മത്സരത്തിന്റെ അവസാന നിമിഷം അമാദ് ഡിയാലോ നേടിയ ഗോളിലൂടെയാണ് ഐവറി കോസ്റ്റ് വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഇയിൽ മൂന്ന് പോയിന്റോടെ ഐവറി കോസ്റ്റ് മുന്നേറി.


മത്സരത്തിന്റെ തുടക്കം മുതൽ ഇക്വഡോർ കൂടുതൽ ആക്രമണോത്സുകത പ്രകടിപ്പിച്ചെങ്കിലും, ഐവറി കോസ്റ്റിന്റെ പ്രതിരോധം തകർക്കാൻ അവർക്ക് സാധിച്ചില്ല. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഇക്വഡോറിന് ഗോൾ നേടാൻ കഴിഞ്ഞില്ല. പതിനൊന്നാം മിനിറ്റിൽ എന്നർ വലെൻസിയയുടെയും, പതിനാലാം മിനിറ്റിൽ ജോൺ യെബോവയുടെയും കിക്കുകൾ ഗോൾകീപ്പർ യാഹിയ ഫോഫാനയെ മറികടന്നെങ്കിലും ക്രോസ് ബാറിൽ തട്ടി പുറത്തായി.


രണ്ടാം പകുതിയിലും ഇക്വഡോറിന് ഗോൾ നേടാനായില്ല. എനർ വലെൻസിയയുടെ ഗോൾശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയതോടെ ലീഡ് നേടാനുള്ള ഇക്വഡോറിന്റെ ശ്രമങ്ങൾ വിഫലമായി. മത്സരത്തിന്റെ അവസാന മിനിറ്റിൽ ഇക്വഡോർ ആരാധകരെ നിശബ്ദരാക്കി അമാദ് ഡിയാലോ ഐവറി കോസ്റ്റിനായി വിജയഗോൾ നേടി. ഗോൾ അവസരങ്ങൾ പാഴാക്കിയ ഇക്വഡോറിന് ഈ തോൽവി വലിയ തിരിച്ചടിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home