ad
Deshabhimani

ബുണ്ടസ്‌ലിഗ: വെർഡറിനെ തകർത്ത് ഫ്രൈബർഗിന് വമ്പൻ ജയം

Bundes liga

Photo: Sofascore

വെബ് ഡെസ്ക്

Published on Aug 30, 2026, 09:36 PM | 1 min read

ഫ്രൈബർഗ് : ബുണ്ടസ്‌ലിഗയിൽ വെർഡർ ബ്രെമനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് എസ്‌സി ഫ്രൈബർഗ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. യൂറോപ്പ-പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജാപ്പനീസ് താരം യുയിറ്റോ സുസൂക്കി നേടിയ ഹാട്രിക്കാണ് ഫ്രൈബർഗിന്റെ തകർപ്പൻ ജയത്തിന് വഴിയൊരുക്കിയത്.


മത്സരത്തിന്റെ 29-ാം മിനിറ്റിൽ യാൻ-നിക്ലാസ് ബെസ്റ്റെയുടെ കോർണറിൽ നിന്ന് ഹെഡ് ചെയ്താണ് സുസൂക്കി ഫ്രൈബർഗിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇഗോർ മറ്റാനോവിച്ച് ടീമിന്റെ ലീഡ് രണ്ടായി ഉയർത്തി. രണ്ടാം പകുതി തുടങ്ങി ഉടൻതന്നെ ഫ്രൈബർഗ് വീണ്ടും ആക്രമണം കടുപ്പിച്ചു.


48, 55 മിനിറ്റുകളിൽ മികച്ച ഫിനിഷിംഗുകളിലൂടെ ഗോൾ കണ്ടെത്തിയ സുസൂക്കി തന്റെ ഹാട്രിക് തികച്ചു. 76-ാം മിനിറ്റിൽ മാർക്കോ ഗ്രുളിന്റെ കോർണറിൽ നിന്ന് ഡാരിയസ് സ്റ്റാൽമാച്ച് ബ്രെമനായി ആശ്വാസ ഗോൾ നേടി. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച ഫ്രൈബർഗ് 19 ഷോട്ടുകളാണ് ബ്രെമൻ ഗോൾമുഖത്തേക്ക് ഉതിർത്തത്. ഹാട്രിക് പ്രകടനത്തോടെ തിളങ്ങിയ യുയിറ്റോ സുസൂക്കി തന്നെയാണ് മത്സരത്തിലെ താരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home