ജോർദാനെ പാക്ക്‌ചെയ്‌ത് ചാമ്പ്യന്മാരുടെ സിഗ്‌മാ മാർച്ച്

വേള്‍ഡ് കപ്പിലെ 19-ാം ഗോള്‍ നേടിയ ശേഷം മെസി
മിഥുൻ കൃഷ്‌ണ/ mog state
Published on Jun 28, 2026, 10:36 AM | 2 min read
വെറുമൊരു ക്യാഷ്വൽ വോക്കിന് ഇറങ്ങിയ പോലെയായിരുന്നു സ്കലോണിയും പിള്ളേരും. മെയിൻ ലൈനപ്പിന് റെസ്റ്റ് കൊടുത്ത് ബെഞ്ച് സ്ട്രെങ്ത് ഇറക്കിയിട്ട് പോലും ഡൈനാമോ. ഗ്രൂപ്പ് ജെ യിലെ ഫൈനൽ ബാറ്റിലിൽ ജോർദാനെ 3-–1ന് ചവിട്ടിമെതിച്ച് അർജന്റീന മെയിൻ ക്യാരക്ടർ എനർജി പീക്കിൽ നിലനിർത്തി. ചോദിക്കാനും പറയാനും ആരുമില്ലാത്ത അബ്സല്യൂട്ട് ആൽഫാ ഡൊമിനൻസ്.
കളിച്ച എല്ലാ കളിയും ജയിച്ച് 9 പോയിന്റും പോക്കറ്റിലിട്ട്, അർജന്റീന ഗ്രൂപ്പ് ടോപ്പേഴ്സായി റൗണ്ട് ഓഫ് 32-ലേക്ക് മാസ്സായി മാർച്ച് ചെയ്യുമ്പോൾ നോക്കൗട്ടിൽ ഇനി ആര് മുന്നിൽ വന്നാലും വീഴ്‌ത്തുമെന്ന സിഗ്മ ആറ്റിറ്റ്യൂഡ്. ഒരു പോയിന്റ് പോലും നേടാനാകാതെ, കളിച്ച മൂന്ന് കളിയും തോറ്റ് ജോർദാന് ഒടുവിൽ പെട്ടിയും മടക്കി എക്സിറ്റ് അടിക്കേണ്ടി വന്നു. കട്ട ചാവേർ മൂഡിൽ വന്ന്, അർജന്റീനയുടെ ആൽഫാ പവറിന് മുന്നിൽ പക്കാ L അടിച്ചുകൊണ്ട് വീട് പിടിക്കുന്നത്.

സ്കലോണി ഫസ്റ്റ് ഹാഫിൽ ഇറക്കിയത് ഫുൾ ഓൺ പരീക്ഷണ ലൈനപ്പായിരുന്നു. സാക്ഷാൽ മെസ്സി ബ്രോ പോലും ബെഞ്ചിൽ വിശ്രമിക്കുന്ന റേഞ്ച്. മിശിഹ ഇല്ലെങ്കിൽ എന്താ, മിഡ്ഫീൽഡ് ഒറ്റയ്ക്ക് ഭരിച്ച ജിയോവാനി ലോ സെൽസോ പക്കാ ബോസ് ലെവലിൽ. തുടക്കത്തിൽ ഒരെണ്ണം ഓഫ്‌സൈഡ് ചതിക്കുഴിയിൽ പോയെങ്കിലും 19–ാം മിനിറ്റിൽ കിട്ടിയ ഫ്രീ കിക്ക് ലോ സെൽസോ ഒന്നൊന്നര റൂട്ട്‌ലെസ്സ് കർവിങ് ഷോട്ടിലൂടെ വലയിലാക്കി അൺറിയൽ മൊമെന്റാക്കി. മുന്നേറ്റത്തിൽ അൽവാരസിനൊപ്പം ജോർദാൻ ബോക്സിൽ ലൗട്ടാരോ മാർട്ടീനസ് കൂടി ഫയറായതോടെ കളി ജോർദാന്റെ കൈവിട്ടുപോയി. 31–ാം മിനിറ്റിൽ ജോർദാൻ പ്രതിരോധത്തെ കംപ്ലീറ്റായി തകർത്ത് ഒപ്പിച്ച ഫൗളിൽ കിട്ടിയ പെനാൽറ്റി ലൗട്ടാരോ അതിമാരക കൂൾനെസ്സോടെ വലയിലെത്തിച്ച് തന്റെ ആദ്യ ലോകകപ്പ് ഗോൾ അക്കൗണ്ടിലാക്കി അർജന്റീനയെ കംപ്ലീറ്റ് സേഫ് സോണിലാക്കി. ഫസ്റ്റ് ഹാഫിൽ തന്നെ അർജന്റീന 2–0. റൂട്ട് ലെസ്സ് കിങ്ഡം.
പക്ഷേ സെക്കൻഡ് ഹാഫിൽ ജോർദാൻ ചെറിയ രീതിയിൽ വില്ലൻ ലുക്കിൽ കംബാക്ക് പ്ലാനുമായിറങ്ങി. സബ്ബായി വന്ന സൂപ്പർ താരം മൂസ അൽ-താമരി ഹൈജാക്ക് ചെയ്യാൻ നോക്കി. 55–ാം മിനിറ്റിൽ അർജന്റീനൻ ഡിഫൻസിന്റെ അഡാറ് ബോധക്കേട് മുതലെടുത്ത് അൽ-താമരി ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഗോൾ തിരിച്ചടിച്ചപ്പോൾ ഡിബു മാർട്ടിനസ് പോലും ഫുൾ ഷൂക്കൻ മോഡിലായി. ജോർദാൻ പ്രഷർ കൂട്ടി സമനില പിടിക്കുമെന്ന് കണ്ടതോടെ 59–ാം മിനിറ്റിൽ സ്കലോണി അൾട്ടിമേറ്റ് ട്രംപ് കാർഡ് ഇറക്കി, ലയണൽ മെസ്സിയും മാക് അലിസ്റ്ററും ഗ്രൗണ്ടിലേക്ക്. ദി കിങ് ഇൻ ദ ഹൗസ്!
മെസിയുടെ ഫ്രീ കിക്ക് ഗോള്‍
മെസ്സി കാലെടുത്തുവെച്ചതോടെ കൺട്രോൾ വീണ്ടും അർജന്റീനയുടെ കൈകളിലേക്ക് റീസെറ്റ്. പിന്നെ നടന്നത് സിഗ്‌മ ലെവൻ റൂളിങ്. 80–ാം മിനിറ്റിൽ കിട്ടിയ ഫ്രീ കിക്ക് ജോർദാൻ ഡിഫൻസീവ് മതിലിനിടയിലൂടെ പായിച്ച്, ഗോൾകീപ്പർ അബുലൈലയെ വെറും എൻപിസിയാക്കി മെസ്സിയുടെ 19–ാം വേൾഡ് കപ്പ് ഗോൾ. ഗോഡ് ലെവൽ സിനിമാറ്റിക് ഫിനിഷിലൂടെ കളി 3–1ന് അർജന്റീന വിൻ ലോക്കാക്കി. King is always King. റൂത്ത്‌ലെസ്സ് ഷോ.
അർജന്റീന സ്ക്വാഡ് ഡെപ്ത് ഫുൾ ഫ്ലെക്സ് ചെയ്ത് കളം ഭരിച്ചെങ്കിലും ഡിഫൻസിലെ ചില ലാഗുകൾ ചെറിയ നെഞ്ചിടിപ്പ് ഉണ്ടാക്കി. പക്ഷേ, ഗോൾ വഴങ്ങിയതിനു ശേഷം വന്ന അപകടകരമായ ലോങ് ബോളുകൾ കൃത്യമായി കയ്യിലൊതുക്കി ഡിബു മാർട്ടിനസ് ആൽഫാ ബോസ്സായി പ്രതിരോധത്തെ ലീഡ് ചെയ്തു. അടുത്തത് റൗണ്ട് ഓഫ് 32 നോക്കൗട്ട് ബാറ്റിലാണ്, ഇമ്മാതിരി ചോക്കിങ് ഇനി ഉണ്ടായാൽ പണി പാളും.
ജോർദാൻ സ്വന്തം പിഴവുകൾ കാരണം തന്നെയാണ് കളി ഫംബിൾ ചെയ്തത്. അനാവശ്യ ഫ്രീ കിക്കും പെനാൽറ്റിയും വഴങ്ങി സ്വയം ക്ലൗൺ മൂഡിലായി. ഫസ്റ്റ് ഹാഫിൽ അർജന്റീനയുടെ അതിവേഗ ഗെയിം പ്ലാനിനൊപ്പം എത്താൻ പാടുപെട്ടെങ്കിലും, സെക്കൻഡ് ഹാഫിൽ അവർ നടത്തിയ സബ്സ്റ്റിറ്റ്യൂഷനുകൾ ശരിക്കും വൺ ബൈ ടു വാല്യൂ ഉള്ളതാണ്. തോറ്റെങ്കിലും ചാമ്പ്യന്മാരെ വിറപ്പിച്ച ആ പോരാട്ടവീര്യത്തിന് മാസ്സ് സല്യൂട്ട്.










0 comments