ad
Deshabhimani

ചാമ്പ്യൻസ്‌ ലീഗിൽ റയൽ x സിറ്റി; പിഎസ്‌ജി x ചെൽസി പ്രീ ക്വാർട്ടറും ഇന്ന്‌

Real Madrid

റയൽ മാഡ്രി‍ഡ് താരങ്ങൾ പരിശീലനത്തിൽ. photo credit: Real Madrid C.F Facebook

വെബ് ഡെസ്ക്

Published on Mar 11, 2026, 07:54 AM | 1 min read

മാഡ്രിഡ്‌ : ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ റയൽ മാഡ്രിഡ്‌ x മാഞ്ചസ്‌റ്റർ സിറ്റി പോരാട്ടം വീണ്ടും. ഇന്ന്‌ നടക്കുന്ന ആദ്യപാദ പ്രീ ക്വാർട്ടറിൽ ഇരു ടീമുകളും ഏറ്റുമുട്ടും. റയൽ തട്ടകമായ സാന്റിയാഗോ ബെർണാബ്യുവിലാണ്‌ കളി. ചാമ്പ്യൻസ്‌ ലീഗിൽ തുടർച്ചയായ അഞ്ചാം സീസണിലാണ്‌ റയലും സിറ്റിയും നോക്ക‍ൗട്ടിൽ പരസ്‌പരം ഏറ്റുമുട്ടുന്നത്‌. പത്ത്‌ തവണ ഏറ്റുമുട്ടിയപ്പോൾ ഏഴിലും റയലിനായിരുന്നു ജയം. ഇ‍ൗ സീസണിൽ ആദ്യ ഘട്ടത്തിൽ സിറ്റി റയലിനെ വീഴ്‌ത്തി. 2–1നായിരുന്നു ജയം.


സിറ്റിക്കെതിരെ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്പോൾ ആത്മവിശ്വാസത്തിലല്ല റയൽ. പരിക്കുകാരണം കിലിയൻ എംബാപ്പെയും ജൂഡ്‌ ബെല്ലിങ്‌ഹാമും കളിക്കുമെന്ന്‌ ഉറപ്പില്ല. എംബാപ്പെ പരിശീലനത്തിന്‌ ഇറങ്ങിയത്‌ ടീമിന്‌ ആത്മവിശ്വാസം നൽകുന്നുണ്ട്‌. അതേസമയം, റോഡ്രിഗോ പരിക്കുകാരണം പുറത്തായി. എദെർ മിലിറ്റാവോ, ഡാനി സെബയ്യോസ്‌, അൽവാരോ കറാറെസ്‌ എന്നിവരും കളിക്കില്ല. ഡേവിഡ്‌ അലാബയും എഡ്വാർഡോ കമവിംഗയും തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്‌.


മാഞ്ചസ്‌റ്റർ സിറ്റി നിരയിൽ എർലിങ്‌ ഹാലണ്ട്‌ തിരിച്ചെത്തും. ചാമ്പ്യൻസ്‌ ലീഗിൽ 56 കളിയിൽ 56 ഗോളുണ്ട്‌ നോർവേക്കാരന്‌. റയലിനെതിരെയും മികച്ച റെക്കോഡാണ്‌. സിറ്റി പരിശീലകൻ പെപ്‌ ഗ്വാർഡിയോളയ്‌ക്ക്‌ ചാമ്പ്യൻസ്‌ ലീഗിൽ 190–ാം മത്സരമാണ്‌. മറ്റൊരു മത്സരത്തിൽ നിലവിലെ ജേതാക്കളായ പിഎസ്‌ജി ചെൽസിയെ നേരിടുന്നു. അഴ്‌സണലിന്‌ ബയേർ ലെവർകൂസനാണ്‌ എതിരാളി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home