Deshabhimani

ചാമ്പ്യൻസ് ലീഗ് സെമി: ഡെംബലേ ഷോക്കിൽ വീണ് ആഴ്സണൽ; പിഎസ്ജിക്ക് ജയം

psg

PSG - Paris Saint-Germain www.facebook.com/photo

വെബ് ഡെസ്ക്

Published on Apr 30, 2025, 11:22 AM | 1 min read

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമി ഫൈനലിൽ ആഴ്സണലിനെതിരെ പിഎസ്ജിക്ക് (പാരിസ് സെന്റ് ജർമെൻ) ജയം. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഡെംബലേ നേടിയ ​ഗോളിലാണ് പിഎസ്ജി ജയിച്ചു കയറിയത്. കളി ആരംഭിച്ച് നാലാം മിനിറ്റിൽ തന്നെ ഡെംബലേ ടീമിനായി ​ഗോൾ കണ്ടെത്തി.


ഇടതു വിങ്ങിലൂടെ പെനാൽറ്റി ബോക്‌സിലേക്ക് കയറിയ ക്വാരക്‌സ്‌കേലിയ നൽകിയ പാസ് മികച്ച ഷോട്ടിലൂടെ ഡെംബലേ വലയിലെത്തിക്കുകയായിരുന്നു. പോസ്റ്റിന്റെ വലതു മൂലയിൽ തട്ടി കയറിയ പന്ത് നോക്കി നിൽക്കാനെ ആഴ്‌സണൽ ഗോൾകീപ്പർ ഡേവിഡ് റയയ്ക്ക് കഴിഞ്ഞുള്ളൂ. ആ ഷോക്കിൽ നിന്ന് കയകയറാൻ ആഴ്സണൽ പരിശ്രമിച്ചെങ്കിലും ​ഗോൾ മാത്രം വിട്ടുനിന്നു.


രണ്ടാം പകുതിയുടെ തുടക്കത്തിൽ സെറ്റ് പീസിലൂടെ മൈക്കൽ മെറീനോയിലൂടെ ആഴ്സണലിനായി ​ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് വിളിച്ചു. പോസ്റ്റിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീ കിക്ക് റൈസ് മനോഹരമായി മെറീനോയുടെ തലയിലേക്ക് എത്തിക്കുകയായിരുന്നു. ​പിഎസ്ജി ​ഗോളി ഡൊണ്ണരുമയ്ക്ക് ഒരു അവസരവും നൽകാതെ പന്ത് പോസ്റ്റിലെത്തുകയും ചെയ്തു. എന്നാൽ ഓഫ് സൈഡ് വിളിച്ചതോടെ ​ഗണ്ണേഴ്സ് നിരാശരായി. ഇരികൂട്ടർക്കും പിന്നീട് അവസരങ്ങൾ ലഭിച്ചെങ്കിലും ​ഗോളാക്കി മാറ്റാനായില്ല. രണ്ടാം പാദം മെയ് എട്ടിന് പാരീസിൽ നടക്കും.


ചാമ്പ്യൻസ് ലീഗിലെ മറ്റൊരു സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്‌സലോണ വ്യാഴാഴ്ച്ച പുലർച്ചെ 12.30ന് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Home