ad
Deshabhimani

ദ പപ്പറ്റ് മാസ്‌റ്റേഴ്‌സ്‌ ഇൻ സെമി ഫയർ

argentina
avatar
മിഥുൻ കൃഷ്‌ണ/ mog state

Published on Jul 12, 2026, 10:49 AM | 3 min read

മെസി ഓൺലി അർജന്റീന എന്നുപറഞ്ഞ്‌ ചൊറിയുന്ന ഹൈറ്റേഴ്‌സിനൊക്കെ സ്‌കലോണിയുടെ പിള്ളേരുടെ അസ്സല്‌ മറുപടി. പെനാൾട്ടി ഷൂട്ട‍ൗട്ടിലേക്ക്‌ പോയി ചാന്പ്യന്മാർ തീരുമെന്ന്‌ വിചാരിച്ച ടൈമിൽ മിശിഹ വിങ്ങിലേക്ക്‌ ഇറങ്ങി കളിമെനഞ്ഞതും ല‍ൗട്ടാര മാർട്ടിനസും അൽവാരസും ഫുൾ ഓൺ ഫയർമോഡ്‌. പൂക്കിത്തരംകൊണ്ട്‌ പത്തുപേരുമായി അർജന്റീന ബോക്‌സിൽ തീപ്പൊരി പാറിച്ച സ്വിസ്‌ ആർമി ചാന്പ്യന്മാരെ പോയിന്റ്‌ ബ്ലാങ്കിൽ നിർത്തിയെങ്കിലും മെസിപ്പട വിട്ടുകൊടുക്കാൻ റെഡിയല്ലായിരുന്നു. ഗോളടിച്ചില്ലെങ്കിലും ഗ്ര‍ൗണ്ടിൽ മെസിയുണ്ടല്ലോ എന്ന ഫാൻസിന്റെയും ടീമിന്റെയും കോൺഫിഡൻസ്‌ വെറേ ലെവൽ തന്നെ. ലാസ്‌ റ്റ്‌ മിനിറ്റുകളിൽ അബ്‌സല്യൂട്ട്‌ സിനിമ...


അറ്റ്‌ ദ ഫസ്‌റ്റ്‌ മൊമന്റ്‌സ്‌ സ്വിസ്‌ എനർജി ഫുൾ ചാർജിങ്ങിലായിരുന്നു. പത്താം മിനിറ്റിൽ മിശിഹായുടെ ഗോട്ട്‌ ലെവൽ കോർണർ കിക്കിന്‌ തലവച്ചുകൊടുത്ത മക്‌ അലിസ്‌റ്റർ ഇ‍ൗ വേൾഡ്‌ കപ്പിൽ തന്റെ ആദ്യഗോൾ പോക്കറ്റിലാക്കി. സ്‌കോർ 1–0. ഗാലറി ടോട്ടൽ ബ്ലൂ വൈബ്‌സ്‌. ഇരുപതാം മിനിറ്റിൽ സ്വിസിന്റെ ജിബ്രിൽ സോയുടെ ക്ലിനിക്കൽ ഷോട്ട്‌, അർജന്റീന ഗോളി എമി മാർടിനസ്‌ നോട്ട്‌ ടുഡേ ബ്രോ എന്നുപറഞ്ഞ്‌ സേവാക്കി. ഹൈഡ്രേഷൻ ബ്രേക്ക്‌ കഴിഞ്ഞിട്ടും മെസിയും പിള്ളേരും കളി കൺട്രോൾ ചെയ്‌തു. 31 മിനിറ്റിൽ ഓപ്പൺ ചാൻസിന്‌ മുന്നിൽ എമി മാർടിനസ്‌ കോൺഫിഡൻസ്‌ ഇൻഫിനിറ്റിയാക്കി. 33 മിനിറ്റിൽ കിട്ടിയ കോർണർ കിക്കും ഡേഞ്ചറസ്‌ ഫ്രീകിക്കും സ്വിസ്‌ മിസാക്കി. എമി മാർടിനസ്‌ ഗോഡ്‌ മോഡിൽതന്നെ. 40 മിനിറ്റിൽ അർജന്റീനയുടെ മ്യാരക ശ്രമം സ്വിസ്‌ ഡിഫൻസ്‌ ഫ്രീസാക്കി. 42 മിനിറ്റിൽ അർജന്റീന ബോക്‌സിൽ കിട്ടിയ ചാൻസ്‌ സ്വിസ്‌ നോട്ട്‌ ടു ഡേയാക്കി. 44 മിനിറ്റിൽ പരേഡസിനെ പണിതതിന്‌ സ്വിസ്‌ പ്ലയർ എംബോളയ്‌ക്ക്‌ യെല്ലോ അലർട്ട്‌. ചുരുക്കി പറഞ്ഞാൽ ഫസ്‌റ്റ്‌ ഹാഫ്‌ മുഴുവൻ സ്വിസിന്റെ അണ്ടർ വേൾഡ്‌ ഐറ്റംസ്‌ ആയിരുന്നു. അടിയും ഇടിയും റ‍ൗഡിത്തരവും. ഫുൾ ടോക്‌സിക്‌ ലൈൻ.

MOG


സെക്കൻഡ്‌ ഹാഫിൽ 48 മിനിറ്റിലെ സ്വിസ്‌ അറ്റംപ്‌റ്റും പിന്നാലെ വന്ന ഫ്രീകിക്കും എമി മാർടിനെസ്‌ ഹാർട്ടിലൊതുക്കി. അൻപതാം മിനിറ്റിൽ മെസിയുടെ പാസിൽ മൊളിനയുടെ അടിച്ചുഎയറിലാക്കൽ. പിന്നാലെ സ്വിസിന്റെ ഡാൻ എൻഡോയുടെ സോളോ റൺ ലോക്കാക്കി ചാന്പ്യൻ ഡിഫൻസ്‌. അന്പത്തിമൂന്നാം മിനിറ്റിൽ മൊളിനോയുടെ വക ഒരു മാരത്തോൺകൂടിയെങ്കിലും നോ റിസൾട്ട്‌. സ്വിസ്‌ ഇടക്കിടെ പടക്കങ്ങളുമായി എമി മാർടിനെസിനെ കണ്ടുമടങ്ങി. 60, 64, 65 മിനിറ്റുകളിലും എമി ഹെവിയായി തന്നെ സ്വിസ്‌ ഷോട്ടുകൾ ചില്ലായി കില്ലാക്കി. എത്രനേരമാണ്‌ ഇങ്ങനെ ബ്രോ? 67 മിനിറ്റിൽ ഡാൻ എൻഡോയുടെ യമണ്ടൻ ഗോൾ. സ്വിസ്‌ ക്യാന്പിന്റെ ഹാപ്പി മോഡ്‌ ഓണായി. 72 മിനിറ്റിൽ എംബോളയെ തട്ടിയെന്ന്‌ പറഞ്ഞ്‌ പരേഡസിന്‌ യെല്ലോ കാർഡ്‌. ബട്ട്‌ വാറുണ്ണി അത്‌ ഫേക്കാണെന്ന്‌ കണ്ടു. യെല്ലോ കാൻസൽഡ്‌. പക്ഷേ ബെസ്‌റ്റ്‌ ആക്‌ടിങ്ങിനും സെൽഫ്‌ ഡൈവിനും എംബോളയ്‌ക്ക്‌ രണ്ടാമത്തെ മഞ്ഞക്കൊപ്പം റെഡും. സ്വിസ്‌ ക്യാന്പ്‌ ഇൻ ടിയേഴ്‌സ്‌. ഫുൾ ക്രിഞ്ച്‌ സീൻ.


സെക്കൻഡ്‌ ഹാഫ്‌ ഹൈഡ്രേഷൻ ബ്രേക്കിന്‌ ശേഷം 78 മിനിറ്റിൽ ഗോൺസാലസ്‌ ഗ്ര‍ൗണ്ടിൽ. ക‍ൗണ്ടർ കൊടുക്കാതെ അർജന്റീന ഡിഫൻസ്‌ ഷാർപ്പാക്കി. പത്തുപേരുമായി സ്വിസിന്റെ ചക്രശ്വാസം. 85 മിനിറ്റിൽ കിട്ടിയ ഓപൺ ചാൻസിൽ മെസി ഓഫ്‌സൈഡ്‌. മൊളിനോയും ഡിപോളും ബെഞ്ചിലേക്ക്‌. ല‍ൗട്ടാര മാർടിനെസും മോണ്ടിയലും ഇൻ. സ്വിസും മൂന്നുപേരെ മാറ്റി. ഇഞ്ച്വറി ടൈമിൽ മെസിയുടെയും ഗോൺസാലസിന്റെയും ഷോട്ടുകൾ എയറിലേക്ക്‌. കളി എക്‌സ്‌ട്രാ ടൈമിൽ എത്തിയപ്പോൾ ടെൻഷൻ പീക്ക്‌ ലെവലിൽ. 95 മിനിറ്റിൽ അൽമാഡയുടെ ഷോട്ട്‌ ജസ്‌റ്റ്‌ മിസ്‌. പിന്നാലെ യെല്ലോ കാർഡും. 90 മിനിറ്റിൽ സ്വിസ്‌ സ്‌റ്റാർ ഷക്കയുടെ ബാംഗർ ഷോട്ട്‌ സ്‌കൈലാർക്കിലേക്ക്‌. 102 മിനിറ്റിൽ ഫ്രീകിക്കും ഡാർക്കായി. സ്വിസ്‌ ആർമിയുടെ ലോക്ക്‌ പൊളിക്കാനാകാതെ ചാന്പ്യന്മാർ കറങ്ങിക്കറങ്ങി നിൽപ്പായി. 111 മിനിറ്റിൽ മെസിയുടെ ഷോട്ട്‌ സ്വിസ്‌ ഗോളി കുപ്പിയിലാക്കി. but game change that moment.112 മിനിറ്റിൽ അൽവരസിന്റെ മാരക കർവ്‌ ഗോൾ. സ്‌കോർ 2–1. at last ല‍ൗട്ടാരയുടെ മാരക ഫിനിഷിങ്‌ റോൾ കൂടിയായപ്പോൾ സ്‌കോർ. 3–1 സെമി സീൽഡ്‌.


പെനാൾട്ടി ഷൂട്ട‍ൗട്ടിന്റെ ഭാഗ്യപരീക്ഷണങ്ങൾക്ക്‌ വിട്ടുകൊടുക്കാതെ മെസിയുടെയും പിള്ളേരുടെയും സെമിമാർച്ച്‌. കോർട്ടർ ക്ലോസിങ്‌ മിനിറ്റുകളിൽ കാത്തുവച്ചത്‌ അബ്‌സല്യൂട്ട്‌ സിനിമാറ്റിക്‌ ക്ലൈമാക്‌സ്‌. അൽവരസിന്റെ മാരക കർവ്‌ ഗോളും ല‍ൗട്ടാരയുടെ ഫിനിഷിങ്‌ വെടിയുണ്ടയും ആയപ്പോൾ സ്വിസ്‌ ആർമി തവിടുപൊടി. ഇത്‌ വെറുമൊരു വിജയമല്ല. മെസി ഓൺലി അർജന്റീന എന്നു പറഞ്ഞു ചൊറിയുന്നവർക്കുള്ള യമണ്ടൻ മറുപടി. മിശിഹായുടെ തന്ത്രങ്ങളും എമിയുടെ ഗോഡ്‌ മോഡ്‌ സേവുകളും അൽവരസ്, ല‍ൗട്ടാര കൂട്ടുകെട്ടിന്റെ ഫയറും ഒന്നിച്ചപ്പോൾ സ്വിസ്‌ ചാപ്‌റ്റർ ക്ലോസ്‌ഡ്‌. ഇനി കപ്പടിച്ചിട്ടേ ബാക്കി വർത്താനം ഉള്ളൂ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home