പേഴ്സണൽ ഫിനാൻസ്; സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ചില ശീലങ്ങൾ പാലിക്കാം

പ്രതീകാത്മക ചിത്രം
വെറുമൊരു ബാങ്ക് അക്കൗണ്ട് ഉള്ളതുകൊണ്ടോ മാസാവസാനം അല്പം പണം ബാക്കി വെക്കുന്നതുകൊണ്ടോ മാത്രം ഒരാൾ സാമ്പത്തികമായി സുരക്ഷിതനാകുന്നില്ല. വ്യക്തിഗത സാമ്പത്തിക ആസൂത്രണത്തിൽ സാധാരണക്കാർ തങ്ങളുടെ സാമ്പത്തികാരോഗ്യത്തിന് മുൻഗണന നൽകേണ്ടതുണ്ട്. ബാങ്കിങ് സേവനങ്ങളും യുപിഐ പോലുള്ള ഡിജിറ്റൽ ഇടപാടുകളും ഇന്ന് ഭൂരിഭാഗം പേരിലും എത്തിക്കാനായെങ്കിലും അപ്രതീക്ഷിത പ്രതിസന്ധികളെ നേരിടാനുള്ള കൃത്യമായ പേഴ്സണൽ ഫിനാൻസ് തന്ത്രങ്ങളുടെ അഭാവം പല കുടുംബങ്ങളെയും കടക്കെണിയിലേക്ക് തള്ളിവിടുന്നു.
പേഴ്സണൽ ഫിനാൻസ് - ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ഒരു വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അടിസ്ഥാനപരമായി മൂന്ന് കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
എമർജൻസി ഫണ്ട് : വരുമാനത്തിൽ നിന്നും ഒരു പങ്ക് നിർബന്ധമായും അടിയന്തിര ആവശ്യങ്ങൾക്ക്കായി മാറ്റിവെക്കുക. ജോലി നഷ്ടപ്പെടുകയോ, അപ്രതീക്ഷിതമായി രോഗബാധ ഉണ്ടാകുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ കുറഞ്ഞത് ആറ് മാസത്തെ ചെലവിനുള്ള തുകയെങ്കിലും ലിക്വിഡ് ഫണ്ടുകളിലോ സേവിങ്സ് അക്കൗണ്ടിലോ ലഭ്യമായിരിക്കണം. വരുമാനത്തിന്റെ വലിയൊരു പങ്ക് ചിട്ടികളിലും വായ്പ തിരിച്ചടവുകളിലും മാത്രം ഒതുക്കാതെ ഇത്തരം കരുതൽ ധനം സൂക്ഷിക്കുന്നത് വ്യക്തിഗത കടബാധ്യതകൾ ഒഴിവാക്കാൻ സഹായിക്കും.
ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാം : വലിയൊരു തുക ബാങ്കിൽ സമ്പാദ്യമായി സൂക്ഷിക്കുന്നതിനേക്കാൾ ലാഭകരം അനുയോജ്യമായ ഒരു ഹെൽത്ത് ഇൻഷുറൻസും ടേം ഇൻഷുറൻസും എടുക്കുന്നതാണ്. പെട്ടെന്നുണ്ടാകുന്ന ചികിൽസാ ചിലവുകൾ കുടുംബത്തിന്റെ ദീർഘകാല സമ്പാദ്യത്തെ ബാധിതിരിക്കാൻ ഇത് സഹായിക്കും.
വൈവിധ്യമാർന്ന നിക്ഷേപ മാൾഗങ്ങൾ : വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപങ്ങൾക്കായി മാറ്റിവക്കാവുന്നതാണ്. മ്യൂച്വൽ ഫണ്ടുകൾ, പിപിഎഫ് പോലുള്ള സുരക്ഷിത നിക്ഷേപ മാർഗ്ഗങ്ങളിലേക്ക് ചെറിയ തുക എസ്ഐപിയായി നിക്ഷേപിക്കാൻ ശീലിക്കേണ്ടതുണ്ട്.
പലിശ കൂടിയ ക്രെഡിറ്റ് കാർഡ് കടങ്ങൾ, അനാവശ്യമായ വ്യക്തിഗത വായ്പകൾ എന്നിവ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ വായ്പകൾ എടുക്കുമ്പോൾ കൃത്യമായ തിരിച്ചടവ് ശേഷി ബോധ്യമുണ്ടായിരിക്കണം. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ന് നിക്ഷേപങ്ങളും ചെലവുകളും വിരൽത്തുമ്പിൽ നിയന്ത്രിക്കാൻ സാധിക്കും. സമ്പാദിക്കുക എന്നതിനപ്പുറം വരുമാനം കൃത്യമായി വിനിയോയോഗിക്കാൻ സാമ്പത്തിക അച്ചടക്കത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.











0 comments