ad
Deshabhimani

print edition ഫുട്‌ബോൾ ലോകകപ്പ്‌ 2026 ; ഉദ്‌ഘാടന 
മത്സരം 
രാത്രി 12.30ന്‌

fifa world cup
വെബ് ഡെസ്ക്

Published on Dec 08, 2025, 04:51 AM | 1 min read


വാഷിങ്‌ടൺ

അടുത്ത വർഷം അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ ഉദ്‌ഘാടന മത്സരം ജൂൺ 11ന്‌ ഇന്ത്യൻ സമയം രാത്രി 12.30ന്‌. മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്‌ കളി. ആദ്യദിനം ഒരു മത്സരം മാത്രം.

ഗ്രൂപ്പ്‌ ഘട്ട മത്സരങ്ങൾ ഇന്ത്യൻ സമയം രാത്രി 9.30, 10.30, 12.30, 1.30 സമയങ്ങളിലും പുലർച്ചെ 2.30, 3.30, 4.30, 5.00, 5.30 രാവിലെ 6.30, 7.30, 8.30,9.30 സമയങ്ങളിലുമായാണ്‌ നടക്കുക.

സെമി, ഫൈനൽ മത്സരങ്ങൾ രാത്രി 12.30നാണ്‌.


ലോക ചാന്പ്യൻമാരായ അർജന്റീനയ്‌ക്ക്‌ ആദ്യ കളിയിൽ അൾജീരിയയാണ്‌ എതിരാളി. ജൂൺ 17ന്‌ രാവിലെ 6.30നാണ്‌ കളി. അന്നുതന്നെ രാത്രി 10.30ന്‌ പോർച്ചുഗൽ ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ മത്സരത്തിനിറങ്ങും. ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ്‌ ജേതാക്കളാണ്‌ എതിരാളി. ബ്രസീൽ ആദ്യ മത്സരത്തിൽ മൊറോക്കോയെ നേരിടുന്നത്‌ ജൂൺ 14ന്‌ പുലർച്ചെ 3.30നാണ്‌.


ജൂൺ 16ന്‌ ഫ്രാൻസ്‌ ആദ്യ കളിയിൽ സെനെഗലുമായി ഏറ്റുമുട്ടും. രാത്രി 12.30നാണ്‌ മത്സരം. നോർവെയുമായി 26ന്‌ കളി. 12.30നാണ്‌ മത്സരം. സ്‌പെയ്‌ൻ 15ന്‌ കേപ്‌ വെർദുമായി കളിക്കും. മത്സരം രാത്രി 9.30ന്‌. കരുത്തരായ ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലുള്ള കളി 17ന്‌ രാത്രി 1.30നാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home