ad
Deshabhimani

ചാമ്പ്യൻസ് ലീഗിൽ ​വരവറിയിച്ച് വമ്പന്മാർ: ​ഗോളടിച്ച് കൂട്ടി ബാഴ്സയും പിഎസ്ജിയും

Champions Leagu.jpg
വെബ് ഡെസ്ക്

Published on Sep 10, 2026, 03:09 AM | 1 min read

ലണ്ടൻ: ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി വമ്പന്മാർ. ഹാട്രിക്‌ കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജി ഒന്നിനെതിരെ ആറു ​ഗോളുകൾക്കാണ് സ്ലൊവാക്യൻ ക്ലബായ സ്ലൊവാൻ ബ്രാറ്റിസ്ലാവയെ തകർത്തത്. ഡച്ച്‌ ക്ലബ്ബായ ഫെയ്‌നൂർദിനെ 5-1ന് ബാഴ്‌സലോണയും തകർത്തു. അത്‌ലറ്റികോ മാഡ്രിഡിനെ ലിവർപൂൾ 2-1നും നാപോളിയെ അഴ്‌സണൽ 1-0നും തോൽപ്പിച്ചു.


ട്രിപ്പിൾ ടോറെസ്‌


ബാഴ്സ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയ ഫെറാൻ ടോറെസിന്റെ ഹാട്രിക്ക് ​ഗോളിന്റെ മികവിലാണ് ചാമ്പ്യന്മാരുടെ തകർപ്പൻ ജയം.

ലോകകപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ സ്‌പെയ്‌നിന്റെ വിജയഗോൾ നേടിയ ടോറെസ് ചാമ്പ്യൻസ് ലീ​ഗിൽ പിഎസ്ജി കുപ്പായത്തിലെ ആദ്യകളിയിൽ തന്നെ വരവറിയിച്ചു. 31, 47, 57 മിനിറ്റുകളിലാണ് ​ഗോൾ പിറന്നത്. ഉസ്‌മാൻ ഡെംബെലെ ഇരട്ട ​ഗോൾ നേടി (17, 23 മിനിറ്റുകൾ). 88-ാം മിനിറ്റിൽ ഫാബിയൻ റൂയിസ് പട്ടിക പൂർത്തിയാക്കി.


അഞ്ചിൽ കുറഞ്ഞൊന്നുമില്ലെന്ന്‌ ബാഴ്‌സ


സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ തുടരുന്ന അഞ്ച് ​ഗോൾ പ്രകടനം ചാമ്പ്യൻസ്‌ ലീഗിലും തുടർന്ന് ബാഴ്സ. മിന്നും ഫോമിലുള്ള ക്യാപ്റ്റൻ റഫീന്യ ഇരട്ട ഗോളുമായി ടീമിനെ നയിച്ചു (3, 57 മിനിറ്റുകൾ). കരിം അഡേയ്‌മി 22-ാം മിനിറ്റിലും ലമീൻ യമാൽ 77-ാം മിനിറ്റിലും ഗോൾനേടി. ആഴ്സണൽ വിട്ട് ദിവസങ്ങൾക്ക് മുമ്പ് ടീമിനൊപ്പം ചേർന്ന ഗബ്രിയേൽ ജീസസിന്റെ ബാഴ്സയ്ക്കായുള്ള ആദ്യ ​ഗോളിനും ക്യാമ്പ് നൗ സാക്ഷിയായി (88-ാം മിനിറ്റ്).


ഇതോടെ ലാലിഗയും ചാമ്പ്യൻസ്‌ ലീഗുമടക്കം സീസണിൽ ഇതുവരെ നടന്ന അഞ്ചിൽ നാല്‌ കളിയിലും ബാഴ്‌സ അഞ്ച്‌ ഗോൾ വീതം നേടി. അഞ്ചടിച്ച്‌ എതിരാളികളെ നിലംപരിശാക്കുന്ന തുടർച്ചയായ മൂന്നാം കളിയാണിത്‌.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home