ad
Deshabhimani

മണലപ്പുഴയിൽ അപൂർവയിനം രാക്ഷസ മീൻ

cat fish manalippuzha
വെബ് ഡെസ്ക്

Published on Sep 10, 2026, 07:28 AM | 1 min read

പുത്തൂർ: ത‌ശൂർ പുത്തൂരിൽ മണലപ്പുഴയിൽനിന്ന് അപൂർവയിനം രാക്ഷസ മീനിനെ പിടികൂടി. പുഴയോട് ചേർന്ന സ്ഥാപനത്തിലെ തൊഴിലാളിയായ ഒഡിഷ സ്വദേശി തൂഫാന്റെ ചൂണ്ടയിലാണ് മത്സ്യം കുടുങ്ങിയത്. പ്ലെക്കോ എന്നറിയപ്പെടുന്ന സക്കർമൗത്ത് ക്യാറ്റ്ഫിഷ് ആണ്‌ ചൂണ്ടയിൽ കുടുങ്ങിയത്. തെക്കേ അമേരിക്കയിൽനിന്ന് അക്വേറിയം ആവശ്യത്തിന് കൊണ്ടുവന്ന ഈ മത്സ്യം എങ്ങനെയാണ്‌ പുഴയിൽ എത്തിയതെന്ന്‌ അറിവായിട്ടില്ല. മറ്റുമീനുകളെ ഭക്ഷിക്കുന്ന ഈ രാക്ഷസ മീൻ നാടൻ മത്സ്യങ്ങൾക്ക് വലിയ ഭീഷണിയാണ്. മത്സ്യത്തെ ജീവനോടെ സൂക്ഷിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധി പേരാണ് മത്സ്യത്തെ കാണാൻ എത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home