print edition വനിതാ പ്രീമിയർ ലീഗ് ലേലം ഇന്ന്

ന്യൂഡൽഹി
വനിതാ പ്രീമിയർലീഗ് ക്രിക്കറ്റ് നാലാം സീസൺ കളിക്കാരുടെ ലേലം ഇന്ന് നടക്കും. ന്യൂഡൽഹിയിൽ പകൽ മൂന്നരക്കാണ് ലേലം നടപടികൾ തുടങ്ങുക.
അഞ്ച് ടീമിലേക്കായി 277 കളിക്കാരെ 73 സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്. അതിൽ 194 പേർ ഇന്ത്യൻ താരങ്ങളാണ്. മലയാളികളായ മിന്നുമണി, എസ് സജന, വി ജെ ജോഷിത, സിഎംസി നജ്‌ല, ആശാ ശോഭന എന്നിവരും ലേലത്തിലുണ്ട്. അടുത്ത വർഷം ഫെബ്രുവരി 11 മുതൽ മാർച്ച് 7 വരെയാണ് പുതിയ സീസൺ.









0 comments