വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തെ ഇഷാൻ എം രാജ് നയിക്കും

ഇഷാൻ എം രാജ്
തിരുവനന്തപുരം: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇഷാൻ എം രാജ് ആണ് ടീമിൻ്റെ ക്യാപ്റ്റൻ. കെസിഎ സംഘടിപ്പിച്ച പ്രഥമ ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെയടക്കം ഉൾപ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്.
ഏഴാം തീയതി ടൂർണമെൻ്റിന് തുടക്കമാകും. ഒഡീഷയിലെ കട്ടക്കാണ് ആദ്യ രണ്ട് മത്സരങ്ങളുടെ വേദി. ഏഴ് മുതൽ ഒൻപത് വരെ നടക്കുന്ന ആദ്യ മത്സരത്തിൽ മണിപ്പൂരാണ് കേരളത്തിൻ്റെ എതിരാളികൾ. 12 മുതൽ 14 വരെ നടക്കുന്ന മത്സരത്തിൽ കേരളം മുംബൈയെയും നേരിടും. അഭിഷേക് മോഹൻ എസ്എൽ, ഡേവിഡ് ചെറിയാൻ എന്നിവരാണ് ടീമിൻ്റെ പരിശീലകർ. മനോജ് ചന്ദ്രൻ ആണ് നിരീക്ഷകൻ.
കേരള ടീം - ഇഷാൻ എം രാജ് (ക്യാപ്റ്റൻ), വിശാൽ ജോർജ്ജ് (വിക്കറ്റ് കീപ്പർ), അദ്വൈത് വി നായർ, അഭിനവ് ആർ നായർ, ദേവർഷ് ബി (വിക്കറ്റ് കീപ്പർ), അദിഥീശ്വർ എ ഡി, മിഥുൻ കൃഷ്ണ എം, ധീരജ് ഗോപിനാഥ്, ആദിത്യൻ എസ് വി, നവനീത് കെ എസ്, അക്ഷയ് പ്രശാന്ത്, ആര്യൻ എസ്, മുകുന്ദ് എൻ മേനോൻ, മുഹമ്മദ് റൈഹാൻ എസ്, അഭിനവ് ചന്ദ്രൻ ജെ എം








0 comments