ബാറ്റിൽ മിന്നി ജോഷിത ; ഓസ്ട്രേലിയൻ എ ടീമിനെതിരെ അർധ സെഞ്ചുറി


Sports Desk
Published on Aug 23, 2025, 01:00 AM | 1 min read
ബ്രിസ്‌ബെയ്‌ൻ
ഓസ്‌ട്രേലിയൻ എ ടീമിനെതിരായ ഏക വനിതാ ക്രിക്കറ്റ് ടെസ്‌റ്റിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം വി ജെ ജോഷിത. ഇന്ത്യ എയ്‌ക്ക് വേണ്ടി വയനാട്ടുകാരി അർധസെഞ്ചുറി സ്വന്തമാക്കി. ഒമ്പതാം നമ്പറിൽ ഇറങ്ങിയ പേസർ 72 പന്തിൽ 51 റണ്ണടിച്ചു. മറ്റൊരു മലയാളി താരം മിന്നു മണി 28 റണ്ണെടുത്തു.
രണ്ടാംദിനം ഒന്നാം ഇന്നിങ്‌സിൽ 299 റണ്ണിനാണ് ഇന്ത്യ പുറത്തായത്. മറുപടിക്കെത്തിയ ഓസീസ് അഞ്ചിന് 158 റണ്ണെന്ന നിലയിലാണ്.
ആദ്യദിനം മഴകാരണം കളി വേഗത്തിൽ അവസാനിപ്പിച്ചപ്പോൾ ഇന്ത്യ അഞ്ചിന് 93 റണ്ണെന്ന നിലയിലായിരുന്നു. 93 റണ്ണുമായി രഘ്‌വി ബിസ്‌റ്റ് ആണ് കരകയറ്റിയത്. ജോഷിത ഉൾപ്പെടെയുള്ള വാലറ്റത്തെ കൂട്ടുപിടിച്ച് രഘ്‌വി പൊരുതി. 16 ഫോറുകൾ ഇന്നിങ്‌സിൽ ഉൾപ്പെട്ടു.
ക്യാപ്‌റ്റൻ രാധാ യാദവും (33) പിന്തുണ നൽകി. ഏഴ് ഫോറടിച്ച ജോഷിത അവസാന ബാറ്ററായാണ് പുറത്തായത്. മിന്നുവിന്റെ ഇന്നിങ്‌സിൽ നാല് ഫോറായിരുന്നു.
മറുപടിക്കെത്തിയ ഓസീസ് മുൻനിരയെ രണ്ട് വീതം വിക്കറ്റുമായി സയ്‌മ തക്കോറും രാധയുമാണ് തകർത്തത്. മിന്നുവിനും ജോഷിതയ്‌ക്കും വിക്കറ്റ് കിട്ടിയില്ല.








0 comments