ഉമ്മൻചാണ്ടിക്കൊപ്പമുള്ള ചിത്രം; മുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ സൈബർ ആക്രമണം

ഉമ്മൻചാണ്ടിക്കൊപ്പം ജെ എസ് അഖിൽ, രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിനിടെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കെപിസിസി അംഗത്തിനെതിരെ സൈബർ ആക്രമണം. മുൻ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ജെ എസ് അഖിലാണ് മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ സോഷ്യൽമീഡിയിൽ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ മാങ്കൂട്ടത്തിലിന്റെ പിആർ സംഘവും കോൺഗ്രസിലെ ഒരുവിഭാഗവും രൂക്ഷമായ വിമർശനമാണ് അഖിലിനെതിരെ നടത്തുന്നത്.
ഷാഫി പറമ്പിലിന് ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി അഖിലിനെയായിരുന്നു ഉമ്മൻചാണ്ടി നിർദേശിച്ചത്. എന്നാൽ ഇതിനെ ശക്തമായി എതിർത്ത്, മാങ്കൂട്ടത്തിലിനായി ചരടുവലിച്ചു. സംഘടനാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഐഡി കാർഡ് വ്യാജമായി നിർമിച്ച് വോട്ട് നേടിയായിരുന്നു മാങ്കൂട്ടത്തിലിന്റെ വിജയം. ഇതിൽ അന്വേഷണം തുടരുകയാണ്.
ബലാത്സംഗം, നിർബന്ധിതയും അശാസ്ത്രീയവുമായ ഗർഭഛിദ്രം കേസുകളിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ചയാണ് തിരുവനന്തപുരം പ്രിന്ഡസിപ്പൽ സെഷൻസ് കോടതി തള്ളിയത്.








0 comments