അണ്ടർ 23 ഏകദിനം: ഹരിയാനയെ 230 റൺസിന് തകർത്ത് കേരളം

under 23 kerala

ക്യാപ്റ്റൻ അഭിജിത് പ്രവീണ്‍,കൃഷ്ണനാരായണന്‍

വെബ് ഡെസ്ക്

Published on Nov 11, 2025, 07:20 PM | 1 min read

അഹമ്മദാബാദ്: അണ്ടർ 23 ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഹരിയാനയെ 230 റൺസിന് തകർത്ത് കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 310 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 22.2 ഓവറിൽ 80 റൺസ് മാത്രമെടുത്ത് ഓൾഔട്ടായി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റൻ അഭിജിത് പ്രവീണും പി നസലുമാണ് ഹരിയാനയെ തകർത്തത്. പവൻ രാജ് രണ്ട് വിക്കറ്റ് നേടി.


ടോസ് നേടിയ കേരളത്തെ ആദ്യം ബാറ്റിങ്ങിന് അയച്ച ഹരിയാന ക്യാപ്റ്റന്റെ തീരുമാനം പാളി. ഓപ്പണർമാരായ ഒമർ അബൂബക്കറും (65) അഭിഷേക് ജെ നായരും (19) ചേർന്ന് കേരളത്തിന് മികച്ച തുടക്കമാണ് നല്കിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 61 റൺസ് പിറന്നു. തുടർന്നെത്തിയ കൃഷ്ണനാരായണൻ്റെ (71) ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. ഒമർ അബൂബക്കറും രോഹൻ നായരും പവൻ ശ്രീധറും മികച്ച പിന്തുണ നല്കി.


തുടർന്നെത്തിയ ഷോൺ റോജർ (26) മടങ്ങിയെങ്കിലും രോഹൻ നായരുടെയും (43), പവൻ ശ്രീധരന്റെയും (37) പ്രകടനം ശ്രദ്ധേയമായി. മറുവശത്ത് ഉറച്ച് നിന്ന കൃഷ്ണനാരായണാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. 67 പന്തുകളിൽ നിന്ന് ആറ് ബൗണ്ടറികളടക്കം 71 റൺസാണ് കൃഷ്ണനാരായൺ നേടിയത്. ഹരിയാനയ്ക്ക് വേണ്ടി വിവേക് കുമാർ നാല് വിക്കറ്റ് വീഴ്ത്തി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ഹർഷ് രംഗയെ പുറത്താക്കിയ പവൻ രാജ് ആറാം ഓവറിൽ ഹർമാൻ മാലിക്കിനെയും പുറത്താക്കി കേരളത്തിന് മികച്ച തുടക്കം നല്കി. തുടർന്ന് കളം നിറഞ്ഞ അഭിജിത് പ്രവീണും നസലും ചേർന്ന് ഹരിയാനയുടെ ബാറ്റിങ് നിരയെ തകർത്തെറിയുകയായിരുന്നു. ഹരിയാനയുടെ മൂന്ന് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home