തൃശൂർ ടൈറ്റൻസിനെതിരെ ട്രിവാൻഡ്രം റോയൽസിന് 5 റൺസിന്റെ വിജയം

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിലെ 18-ാം മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ തിരുവനന്തപുരം റോയൽസിന് 5 റൺസിന്റെ ആവേശജയം. ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടി. കൃഷ്ണ പ്രസാദ് 62 റൺസും ഗോവിന്ദ് ദേവ് പൈ 33 റൺസും നേടി മികച്ച സംഭാവന നൽകി.
മറുപടി ബാറ്റിങ്ങിൽ തൃശൂരിനായി അഹമ്മദ് ഇമ്രാൻ തകർപ്പൻ സെഞ്ചുറിയുമായി 114 റൺസ് നേടി. 60 പന്തിൽ 11 ഫോറും 6 സിക്‌സും ഉൾപ്പെട്ട ഇന്നിങ്‌സാണ് താരം പുറത്താകാതെ പൂർത്തിയാക്കിയത്. എന്നാൽ അവസാന ഓവറുകളിൽ ആവശ്യമായ റൺനിരക്ക് ഉയർന്നതോടെ തൃശൂർ 20 ഓവറിൽ 180/7 എന്ന നിലയിൽ ഒതുങ്ങി.
തിരുവനന്തപുരം ബൗളിങ്ങിൽ നെടുമൻകുഴി ബേസിലും നിഖിൽ മാലിക്കും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയിട്ടും അഹമ്മദ് ഇമ്രാന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. തിരുവനന്തപുരം റോയൽസ് അഞ്ച് റൺസിന് മത്സരം സ്വന്തമാക്കി.








0 comments