ad
Deshabhimani

റിഷഭ് പന്ത് തിരിച്ചെത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

rishab

അടുത്ത് നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക മത്സരത്തിൽ‌ റിഷബ് പന്ത് 90 റൺസെടുത്തു

വെബ് ഡെസ്ക്

Published on Nov 05, 2025, 08:38 PM | 1 min read

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.വെസ്റ്റ് ഇൻഡീസ് പരമ്പര കളിച്ച ഇന്ത്യൻ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങില്ലാതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും കളിക്കുക.നവംബർ 14 മുതലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. കൊൽക്കത്ത ഈഡൻ ​ഗാർഡൻസ് സ്റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്


ഇം​ഗ്ലണ്ട് പരമ്പരയ്ക്കിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ശുഭ്മൻ ​ഗിൽ നായകനായ 15 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 22 മുതൽ 26 വരെ അസാമിന്റെ തലസ്ഥാനമായ ​ഗുവാഹത്തിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുക.


ഇതാദ്യമായാണ് ​ഗുവാഹത്തി ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നത്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home