ad
Deshabhimani

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ഫുൾഹാമിനെ വീഴ്ത്തി സണ്ടർലാൻഡിന് ആദ്യ ജയം

Sunderland

Photo: Shutterstock

വെബ് ഡെസ്ക്

Published on Aug 30, 2026, 09:37 PM | 1 min read

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സണ്ടർലാൻഡ് ആദ്യ വിജയം സ്വന്തമാക്കി. പകരക്കാരനായി ഇറങ്ങിയ വിൽസൺ ഇസിഡോർ 75-ാം മിനിറ്റിലാണ് മത്സരത്തിലെ നിർണായക ഗോൾ നേടിയത്. ക്ലബ്ബുമായി 2030 വരെയുള്ള പുതിയ കരാറിൽ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഇസിഡോറിന്റെ മാച്ച് വിന്നിങ് പ്രകടനം.


സ്റ്റേഡിയം ഓഫ് ലൈറ്റിൽ നടന്ന പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനായില്ല. രണ്ടാം പകുതിയിൽ ഹബീബ് ഡിയാറ നൽകിയ മികച്ച ക്രോസ് ഫുൾഹാം ഗോൾകീപ്പർ ബെർൻഡ് ലെനോയെ മറികടന്ന് ഇസിഡോർ വലയിലാക്കുകയായിരുന്നു.


തുടക്കത്തിൽ ഇരുടീമുകളും പ്രതിരോധത്തിലൂന്നിയ കളിയാണ് പുറത്തെടുത്തത്. ഫുൾഹാമിനായി ജോഷ് കിംഗിന് ചില അവസരങ്ങൾ ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാനായില്ല. മറുഭാഗത്ത് സണ്ടർലാൻഡ് താരങ്ങളായ ഗ്രാവിറ്റ് ഷാക്കയും തോമസ് മ്യൂനിയറും ചേർന്ന് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫുൾഹാം പ്രതിരോധനിര ചെറുത്തുനിന്നു.


രണ്ടാം പകുതിയിൽ പരിശീലകൻ റീജിസ് ലെ ബ്രിസ് വരുത്തിയ മാറ്റങ്ങൾ സണ്ടർലാൻഡിന് ജയം സമ്മാനിച്ചു. 2017 ഡിസംബറിന് ശേഷം ഫുൾഹാമിനെതിരെ സണ്ടർലാൻഡ് നേടുന്ന ആദ്യ ജയമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home