ad
Deshabhimani

ഹൈദരാബാദിനെ 141 റൺസിന് തകർത്ത് കേരളം

kerala Senior Women cricket team.jpg
വെബ് ഡെസ്ക്

Published on Feb 10, 2026, 06:30 PM | 1 min read

റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെ തകർത്ത് കേരളം. 141 റൺസിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 38 ഓവറിൽ 148 റൺസിന് പുറത്തായി.


ക്യാപ്റ്റൻ ഷാനിയും അക്ഷയയും ചേർന്ന് നൽകിയ തകർപ്പൻ തുടക്കമാണ് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 147 റൺസ് കൂട്ടിച്ചേർത്തു. 62 റൺസെടുത്ത ഷാനി റണ്ണൗട്ടാവുകയായിരുന്നു. മറുവശത്ത് ഉറച്ചുനിന്ന അക്ഷയ (97) സെഞ്ചുറിക്ക് മൂന്ന് റൺസ് അകലെ നിൽക്കെ പുറത്തായി. 11 ബൗണ്ടറികളാണ് താരം നേടിയത്. തുടർന്നെത്തിയവരും മികച്ച രീതിയിൽ ബാറ്റ് വീശി. 26 റൺസെടുത്ത പ്രണവി ചന്ദ്രൻ റണ്ണൗട്ടായി. ഐ വി ദൃശ്യ 37 റൺസും സജന സജീവൻ 29 റൺസും നേടി. ഹൈദരാബാദിന് വേണ്ടി കുഞ്ചല നിതീഷ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. തൃഷയും (52) സന്ധ്യ ഗോറയും (55) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്തു. തുടർന്നെത്തിയ ബാറ്റർമാർ കൂട്ടത്തോടെ പരാജയപ്പെട്ടത് ഹൈദരാബാദിന് തിരിച്ചടിയായി. 50 റൺസെടുക്കുന്നതിനിടെയാണ് ഒമ്പതു വിക്കറ്റുകൾ ടീമിന് നഷ്ടമായത്. കേരളത്തിന് വേണ്ടി ക്യാപ്റ്റൻ ഷാനിയും സജന സജീവനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ എസ് ആശ രണ്ട് വിക്കറ്റുകളും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home