print edition സർഫറാസിന് ഇരട്ടസെഞ്ചുറി

ഹൈദരാബാദ്
രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ മുംബൈ ബാറ്റർ സർഫറാസ് ഖാന് ഇരട്ടസെഞ്ചുറി. ഹൈദരാബാദിനെതിരെ 227 റണ്ണാണ് ഒന്നാം ഇന്നിങ്‌സിൽ നേടിയത്. 219 പന്ത് നേരിട്ട സർഫറാസിന്റെ ഇന്നിങ്‌സിൽ ഒന്പത് സിക്‌സറും 19 ഫോറും ഉൾപ്പെട്ടു. മുംബൈ ഒന്നാം ഇന്നിങ്‌സിൽ 560 റണ്ണിനാണ് പുറത്തായത്.
മറ്റൊരു മത്സരത്തിൽ ഇന്ത്യൻ ടീം ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ നയിക്കുന്ന പഞ്ചാബ് സൗരാഷ്‌ട്രയോട് 194 റണ്ണിന് തോറ്റു. ഗിൽ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി. 14 റണ്ണാണ് എടുക്കാനായത്. ആദ്യ ഇന്നിങ്‌സിൽ പൂജ്യത്തിന് പുറത്തായി.
കേരളത്തിന് വീണ്ടും തകർച്ച
രഞ്‌ജിട്രോഫി ക്രിക്കറ്റിൽ ചണ്ഡീഗഢിനെതിരെ കേരളത്തിന് വീണ്ടും ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ 277 റൺ ലീഡ് വഴങ്ങിയ ആതിഥേയർ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 21 റണ്ണെന്നനിലയിലാണ്. സ്‌കോർ: കേരളം 139, 21/2, ചണ്ഡീഗഢ് 416.
ക്യാപ്‌റ്റൻ മനൻ വോഹ്‌റയും(113) അർജുൻ ആസാദും(102) നേടിയ സെഞ്ചുറികളാണ് ചണ്ഡീഗഢിന് മികച്ച ലീഡ് നൽകിയത്. കേരളത്തിനായി ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റുമായി തിളങ്ങി.










0 comments