സെഞ്ചുറിയുമായി റൂട്ട്; അവസാന വിക്കറ്റിലും പോരാടി ഇംഗ്ലണ്ട്: സ്റ്റാര്‍ക്കിന് ആറുവിക്കറ്റ്

ബ്രിസ്‌ബേന്‍: ആഷസിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ചുറി തികച്ച ജോ റൂട്ടും (135) ജൊഫ്രെ ആര്‍ച്ചറുമാണ് (32) ക്രീസില്‍. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് ആറുവിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് തുടക്കം പാളി. അഞ്ചുറ ണ്‍സിനിടെ രണ്ടുവിക്കറ്റുകള്‍ നഷ്ടമായി. ബെന്‍ ഡക്കറ്റും ഒല്ലി പോപ്പും റൺസെടുക്കാതെ മടങ്ങി. മൂന്നാം വിക്കറ്റില്‍ സാക് ക്രോളിയും (76) ജോ റൂട്ടും ചേര്‍ന്ന് ടീമിനെ കരകയറ്റുകയായിരുന്നു. സാക് ക്രോളി പുറത്തായതിന് പിന്നാലെ എത്തിയവർ പിടിച്ചു നിൽക്കാൻ പാടുപ്പെട്ടു. എന്നാൽ ഒരറ്റത്ത് നിന്ന് റൂട്ട് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെന്ന നിലയിലേക്ക് ടീം വീണപ്പോഴും റൂട്ട് പതറിയില്ല. അവസാനവിക്കറ്റില്‍ ജൊഫ്രെ ആര്‍ച്ചറുമായി ചേർന്ന് ടീം സ്കോർ 300 കടത്തി. ഇരുവരും ചേര്‍ന്നു പിരിയാത്ത പത്താം വിക്കറ്റില്‍ 61 റണ്‍സ് അതിവേഗം ചേര്‍ത്തു. ഓസീസിനായി സ്റ്റാർക്ക് ആറുവിക്കറ്റെടുത്തു.








0 comments