ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയിൽ കെട്ടി വെക്കരുതെന്നായിരുന്നു സരിന്റെ ആവശ്യം: ഡോ.സൗമ്യ സരിൻ

തിരുവനന്തപുരം: മാങ്കൂട്ടത്തിലിനെ പോലൊരു വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയിൽ കെട്ടി വെക്കരുതെന്നായിരുന്നു സരിൻ മുന്നോട്ട് വെച്ച ആവശ്യമെന്നും കാലത്തിന്റെ കാവ്യനീതി നടക്കുക തന്നെ ചെയ്യുമെന്നും ഡോ.സൗമ്യ സരിൻ.
ബാലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് പ്രതികരണം. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ പുറത്താക്കിയത്.
'പാലക്കാട് ഇലക്ഷൻ റിസൾട്ട് വന്ന മുതൽ ആ സെക്ഷ്വൽ പെർവെർട്ടിന്റെ വീരചരിതം പറഞ്ഞു ഞങ്ങളെ പച്ചക്കു തെറി വിളിച്ചിരുന്നവരോടാണ്. നിങ്ങൾ പറഞ്ഞ ഭാഷയിൽ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. ക്ഷമയോടെ കാത്തിരുന്നതാണ്. ഇങ്ങനെ ഒരു ദിവസം വരുമെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു. "പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ" എന്ന് കേട്ടിട്ടില്ലേ. അത് സംഭവിക്കാതെ എവിടെ പോകാൻ. എത്ര മൂടിയാലും സത്യം പുറത്തു വരിക തന്നെ ചെയ്യും, ഇന്നല്ലെങ്കിൽ നാളെ. ഇവിടെ അത് വളരെ വേഗത്തിൽ ആയിപ്പോയി എന്നത് അതിന്റെ നൈതികഭംഗി കൂട്ടുന്നതേ ഉള്ളൂ' - സൗമ്യ നവമാധ്യമത്തിൽ കുറിച്ചു.
അതേസമയം, കേസുകൾ ഒന്നിനൊന്നായി ഉയർന്നിട്ടും മുൻകൂർ ജാമ്യപേകഷ തള്ളിയില്ലെങ്കിൽ രാഹുലിനെ പാർട്ടിയിൽ നിലനിർത്താനായിരുന്നു കെപിസിസി തീരുമാനം. എന്നാൽ ജാമ്യ ഹർജി കൂടി തള്ളിയതോടെ ഗത്യന്തരമില്ലാതെ പുറത്താക്കാൻ കോൺഗ്രസ് നിർബന്ധിതമാകുകയായിരുന്നു.
നിലവിൽ സസ്‌പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയാണ് അറിയിച്ചത്.








0 comments