print edition രഞ്ജി ട്രോഫി: കേരളത്തിന് ഇന്ന് മധ്യപ്രദേശ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് മധ്യപ്രദേശിനെ നേരിടും. ഇൻഡോറിലെ ഹോൾക്കർ സ്‌റ്റേഡിയത്തിൽ രാവിലെ 9.30ന് കളി തുടങ്ങും. കഴിഞ്ഞ കളിയിൽ സൗരാഷ്ട്രക്കെതിരെ സമനിലയായെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡിന്റെ മികവിൽ കേരളത്തിന് മൂന്ന് പോയിന്റ് കിട്ടിയിരുന്നു. എലൈറ്റ് ബി ഗ്രൂപ്പിൽ നാല് കളിയിൽ അഞ്ച് പോയിന്റുമായി ഏഴാമതാണ്. മധ്യപ്രദേശ് 15 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്.
കേരളം പരിക്കിനെ തുടർന്ന് എ കെ ആകർഷിനെയും എൻ പി ബേസിലിനെയും ടീമിൽ നിന്ന് ഒഴിവാക്കി. പകരം അഭിഷേക് ജെ നായർ, അഭിജിത് പ്രവീൺ, വൈശാഖ് ചന്ദ്രൻ, ശ്രീഹരി എസ് നായർ, വി അജിത് എന്നിവരെ ഉൾപ്പെടുത്തി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.








0 comments