നാലാം ഏകദിനം: ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് മികച്ച തുടക്കം; സീഫെർട്ടിനും യങിനും അർധസെഞ്ചുറി

മൗണ്ട് മൗംഗനൂയി: ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ ന്യൂസിലൻഡിന് മികച്ച തുടക്കം. ടോസ് നേടി ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 22 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിലാണ് ന്യൂസിലൻഡ്.
ഓപ്പണർമാരായ ടിം സീഫെർട്ടും വിൽ യങും ചേർന്ന് മികച്ച തുടക്കമാണ് ആതിഥേയർക്ക് നൽകിയത്. സീഫെർട്ട് 48 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 58 റൺസെടുത്ത് പുറത്തായി. വിൽ യങ് 55 പന്തിൽ ആറ് ഫോറും രണ്ട് സിക്സും സഹിതം 54 റൺസുമായി പുറത്താകാതെ നിൽക്കുന്നു.
നിക് കെല്ലി നാല് റൺസെടുത്ത് മടങ്ങിയപ്പോൾ ഡീൻ ഫോക്സ്ക്രോഫ്റ്റിന് എട്ട് റൺസ് മാത്രമാണ് നേടാനായത്. ഫിൻ അലൻ എട്ട് റൺസുമായി യങിനൊപ്പം ക്രീസിലുണ്ട്.
ഇന്ത്യക്കായി അക്സർ പട്ടേൽ, ഗുർനൂർ ബ്രാർ, ഔകിബ് നബി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്നർ, കെയ്ൽ ജാമിസൺ തുടങ്ങിയവർ ബാറ്റിങ്ങിന് ഇറങ്ങാനുണ്ട്.








0 comments