രോഹൻ കുന്നുമ്മലിന് അർധസെഞ്ചുറി; രഞ്ജിയിൽ കേരളത്തിന് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളം മുന്നേറുന്നു. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെന്ന നിലയിലാണ് കേരളം. 29 റൺസിന്റെ ലീഡായി. അർധസെഞ്ചുറി നേടിയ രോഹൻ കുന്നുമ്മൽ (96 പന്തിൽ 80) കരുത്തിലാണ് കേരളം മുന്നേറിയത്. സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 160 റൺസിന് അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിൻ്റെ ബൌളിങ് മികവാണ് സൗരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്.
രോഹൻ കുന്നുമ്മൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെയാണ് വേഗത്തിൽ കേരളത്തിൻ്റെ ഇന്നിങ്സ് മുന്നോട്ടു നീങ്ങിയത്. 82/2 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് 21 റൺസ് കൂട്ടിച്ചേർത്തതിനിടെ അഹമ്മദ് ഇമ്രാനെ (41 പന്തിൽ 10) നഷ്ടമായി. പിന്നാലെ രോഹനും ക്യാപ്റ്റൻ അസറുദ്ദീനും (0) കൂടാരം കയറി. പിന്നീട് ബാബ അപരാജിതും (89 പന്തിൽ 40) അങ്കിത് ശർമയും (33 പന്തിൽ 29) ചേർന്നാണ് കേരളത്തെ കരകയറ്റിയത്. ഇരുവരും ബാറ്റിങ് തുടരവെ മഴ മൂലം കളി തടസപ്പെടുകയായിരുന്നു.







0 comments