ad
Deshabhimani

കേരളത്തിൽ കഴിവുറ്റ ഒട്ടനവധി കളിക്കാരുണ്ട്; കെസിഎൽ സുവർണാവസരം: ക്രിസ് ഗെയ്‌ൽ

Chris Gayle Kerala Cricket League

ക്രിസ് ഗെയ്‌ൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 29, 2026, 06:10 PM | 1 min read

തിരുവനന്തപുരം: കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ഏറ്റവും മികച്ച വേദിയാണ് കേരള ക്രിക്കറ്റ് ലീഗെന്ന് (കെസിഎൽ) വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവും കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ മെന്ററുമായ ക്രിസ് ഗെയ്‌ൽ. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീം തിരുവനന്തപുരം ഹയാത്ത് റീജൻസിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് ജോർജ് മാനുവൽ, ക്യാപ്റ്റൻ സലി സാംസൺ, വൈസ് ക്യാപ്റ്റൻ ബേസിൽ തമ്പി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഭാഗമാകാൻ തന്നെ തിരഞ്ഞെടുത്തതിലും കേരളത്തിലേക്ക് ക്ഷണിച്ചതിലും സന്തോഷമുണ്ടെന്ന് ക്രിസ് ഗെയ്‌ൽ പറഞ്ഞു. "കേരളത്തിൽ കഴിവുറ്റ ഒട്ടനവധി കളിക്കാരുണ്ട്. അവർക്കുള്ള മികച്ച അവസരമാണ് കെസിഎൽ. ഇത്തരം ഉയർന്ന നിലവാരമുള്ള പ്രാദേശിക ലീഗ് മത്സരങ്ങളിലൂടെയാണ് അന്താരാഷ്ട്ര തലത്തിലേക്ക് പുതിയ പ്രതിഭകൾ ഉയർന്നുവരേണ്ടത്. ഐപിഎല്ലിലേക്ക് ഉൾപ്പെടെ വാതിൽ തുറക്കാൻ കെസിഎല്ലിലെ പ്രകടനങ്ങൾക്കാകും " ഗെയ്‌ൽ ചൂണ്ടിക്കാട്ടി.


കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിൽ മെന്ററുടെ പുതിയ റോൾ താൻ ഏറെ ആസ്വദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പരിചയസമ്പത്തും പിച്ചിലെ തന്ത്രങ്ങളും കേരളത്തിലെ യുവതാരങ്ങളുമായി നേരിട്ട് പങ്കുവെക്കുകയാണ് ലക്ഷ്യം. നിലവിൽ ചില പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം വൈകാതെ തന്നെ ശക്തമായി തിരിച്ചുവരുമെന്ന പ്രത്യാശയും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചു.


ക്രിസ് ഗെയ്‌ലിന്റെ സാന്നിധ്യം ടീമിന്റെ മാനേജ്‌മെന്റിലും മെന്റർഷിപ്പിലും ഉണ്ടാകുന്നത് കളിക്കാർക്ക് വലിയ ആത്മവിശ്വാസവും ഊർജ്ജവും നൽകുമെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് ജോർജ് മാനുവൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home