ad
Deshabhimani

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച; കിരീടപ്പോരാട്ടത്തിന് ആറ് ടീമുകൾ

Kcl
വെബ് ഡെസ്ക്

Published on Aug 14, 2026, 08:53 AM | 1 min read

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കെസിഎൽ ഫാൻ ലീഗിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. വിവിധ ജില്ലകളിൽ നടന്ന പ്രാഥമിക റൗണ്ടുകളിൽ ചാമ്പ്യന്മാരായ ആറ് ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്.


തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ള ഫോർച്യൂൺ സിസി (ട്രിവാൻഡ്രം), ആഷസ് കൊട്ടാരക്കര (കൊല്ലം), ടീം കോൺക്വറേഴ്സ് (ആലപ്പുഴ), ഐഡ ബാറ്റ്ലിയൻസ് (കൊച്ചി), ലെജന്റ്സ് പൊന്നൂക്കര (തൃശൂർ), യുവ രാമനാട്ടുകര (കാലിക്കറ്റ്) എന്നിവയാണ് ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. രാവിലെ 11.45ന് ഉദ്ഘാടന ചടങ്ങ് നടക്കും.


കഴക്കൂട്ടത്തെ ദി ഓവൽ ടർഫിലാണ് മത്സരങ്ങൾ നടക്കുക. ആറ് ഓവർ വീതമുള്ള ഫോർമാറ്റിലാണ് പോരാട്ടം. ആറ് ടീമുകളെ രണ്ട് പൂളുകളായി തിരിച്ച് മത്സരിപ്പിക്കും. ഓരോ പൂളിലും പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും.


കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ക്രിക്കറ്റ് ആരാധകരുടെ ആവേശം ഉയർത്തുകയാണ് കെസിഎൽ ഫാൻ ലീഗിന്റെ ലക്ഷ്യം. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന മത്സരങ്ങളോടെ ഫാൻ ലീഗിലെ കിരീട ജേതാവിനെയും കണ്ടെത്തും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home