വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടി കോൺഗ്രസ് നേതാവിന്റെ ഭാര്യ; നടപടിയെടുക്കാതെ യുഡിഎഫ് ഭരണസമിതി

ഹരിപ്പാട് : വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ആറാട്ടുപുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിൽ 10 വർഷം ജോലി ചെയ്‌ത് കോൺഗ്രസ് നേതാവിന്റെ ഭാര്യക്കെതിരെ നടപടിയെടുക്കാൻ യുഡിഎഫ് ഭരണസമിതി തയ്യാറാകുന്നില്ല. കോൺഗ്രസ് മുൻ പഞ്ചായത്തംഗവും യുഡിഎഫ് ഭരണകാലത്ത് പ്ലാനിങ് കമ്മിറ്റി വൈസ്ചെയർമാനുമായിരുന്ന നേതാവിന്റെ ഭാര്യ നിമ്മിയാണ് വ്യാജ ബികോം സർട്ടിഫിക്കറ്റ് ഹാജരാക്കി തൊഴിലുറപ്പ് വിഭാഗത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്‌തത്. മറ്റൊരു സ്‌ഥാപനത്തിൽ ഇതേ വ്യാജ സർട്ടിഫിക്കറ്റുമായി ജോലിക്ക് ശ്രമിച്ചപ്പോൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കള്ളിവെളിച്ചത്തായത്.
കോൺഗ്രസ് നേതാവായിരുന്ന എസ് അജിതയായിരുന്നു നിമ്മിയെ ജോലിക്കെടുക്കുമ്പോൾ പഞ്ചായത്ത് പ്രസിസന്റ്. ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ്, സ്ഥിരംസമിതി അധ്യക്ഷൻ ശ്യാംകുമാർ എന്നിവർ അന്ന് ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയ പഞ്ചായത്തംഗങ്ങളുമായിരുന്നു. നിമ്മിക്കെതിരെ നടപടിയെടുക്കണമെന്നും വ്യാജസർട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണത്തിന് കത്ത് നൽകണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള യുഡിഎഫ് അംഗങ്ങളും കേസിൽ പ്രതിചേർക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് അന്വേഷണം അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിക്കുന്നത്.









0 comments