ഐപിഎൽ 2026; ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തി പൃഥ്വി ഷാ

പൃഥ്വി ഷാ
ന്യൂഡൽഹി : ഒരിടവേളയ്ക്ക് ശേഷം പൃഥ്വി ഷാ ഡൽഹി ക്യാപിറ്റൽസിൽ തിരിച്ചെത്തി. ഏഴ് സീസണുകൾ ടീമിനൊപ്പമുണ്ടായിരുന്ന ഷായെ ഐപിഎൽ 2025 ലേലത്തിന് മുന്നോടിയായി ക്ലബ് ഒഴിവാക്കിയിരുന്നു. തുടർന്ന് നടന്ന ലേലത്തിൽ താരത്തെ സ്വന്തമാക്കാൻ ക്ലബ്ബുകൾ തയ്യാറായില്ല. എന്നാൽ ആക്സിലറേറ്റഡ് റൗണ്ടിൽ 75 ലക്ഷം രൂപയ്ക്ക് ഡൽഹി തന്നെ ഷായെ സ്വന്തമാക്കുകയും ചെയ്തു.
"ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തെ എനിക്ക് മറക്കാൻ കഴിയില്ല. ഇവിടുത്തെ ശബ്ദവും നിശബ്ദതയും എനിക്കറിയാം. ചില കഥകൾ അവസാനിക്കുന്നില്ല, അവ വീണ്ടും തിരികെ വരും. ഡൽഹി, നിങ്ങളുടെ ആ പഴയ പയ്യൻ തിരിച്ചെത്തിയിരിക്കുന്നു," എന്ന് മടങ്ങിവരവിനെക്കുറിച്ച് ഷാ പ്രതികരിച്ചു. 2018ൽ അണ്ടർ19 ലോകകപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിലെത്തിയ ഷാ, ടീമിനായി 79 മത്സരങ്ങളിൽ നിന്ന് 1892 റൺസ് നേടി. മോശം ഫോമിനെ തുടർന്ന് ഐപിഎല്ലിൽ നിന്നും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും പുറത്തായ താരത്തിന്റെ ഈ മടങ്ങിവരവ് ആരാധകർക്കും ആവേശമാണ്.










0 comments