ad
Deshabhimani

‘ലോക’യെ മറികടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ആശംസയുമായി കല്യാണി പ്രിയദർശൻ

bethlahem

നിവിൻ പോളി, മമിത ബൈജു (ഇടത്) കല്യാണി പ്രിയദർശൻ (വലത്)| Photo: Social Media

വെബ് ഡെസ്ക്

Published on Sep 17, 2026, 10:53 PM | 1 min read

കൊച്ചി : തന്റെ സൂപ്പർഹിറ്റ് സിനിമയായ ലോകയെ മറികടന്ന് നിവിൻ പോളി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മികച്ച വിജയം നേടിയതിൽ ആശംസയുമായി കല്യാണി പ്രിയദർശൻ. കുടുംബപ്രേക്ഷകർ സിനിമയെ ഇഷ്ടപ്പെട്ടാൽ തീയേറ്ററുകളിൽ ആളുകൾ ഇരച്ചെത്തും, ഒരു അഭിമുഖത്തിലെ നിവിൻ പോളിയുടെ വാക്കുകൾ പങ്കുവെച്ചുകൊണ്ടാണ് കല്യാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.


വലിയ ആക്ഷൻ ചിത്രങ്ങൾക്ക് മാത്രമേ ഇത്രയും വലിയ ബോക്സ് ഓഫീസ് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കൂ എന്ന് പലരും കരുതിയിരുന്ന സമയത്ത്, കുടുംബപ്രേക്ഷകരുടെ കരുത്ത് എത്രത്തോളമുണ്ടെന്ന് ബികെയു തെളിയിച്ചു. ഈ റെക്കോഡ് നേട്ടത്തിൽ എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യവും അതാണ്. ബികെയുവിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ, ഈ മനോഹരമായ വിജയം നിങ്ങൾ അർഹിക്കുന്നു, കല്യാണി കുറിച്ചു.


ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ 1: ചന്ദ്ര' എന്ന ചിത്രത്തിലെ കല്യാണിയുടെ റെക്കോഡ് കളക്ഷനെ മറികടന്നാണ് ഗിരീഷ് എഡി ഒരുക്കിയ നിവിൻ പോളി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയത്. ലോക ചാപ്റ്റർ 1 നേടിയ 302 കോടി രൂപയുടെ റെക്കോഡാണ് ബെത്‌ലഹേം മറികടന്നത്.


മഞ്ഞുമ്മൽ ബോയ്സ്, എമ്പുരാൻ, ലോക ചാപ്റ്റർ 1 എന്നീ ചിത്രങ്ങൾ തീർത്ത വലിയ വിജയങ്ങൾക്ക് പിന്നാലെയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റും മികച്ച വിജയം നേടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home