വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്കകം വേര്‍പിരിഞ്ഞ് പൃഥ്വി ഷായും ആകൃതി അഗര്‍വാളും

പൃഥ്വി ഷാ, അകൃതി അഗർവാൾ| Photo: Social Media
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും അകൃതി അഗർവാളും വേർപിരിഞ്ഞു. വിവാഹനിശ്ചയം കഴിഞ്ഞ് ആറുമാസത്തോളം പിന്നിടുമ്പോഴാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനം അറിയിച്ചത്.
തീരുമാനം പരസ്പരം ആലോചിച്ചെടുത്തതാണെന്നും ഭാവിയെക്കുറിച്ചുള്ള ലക്ഷ്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമായതിനാലാണ് വേർപിരിയുന്നതെന്നും സോഷ്യൽ മീഡിയയിലൂടെ അകൃതി അറിയിച്ചു. വേർപിരിയലിന്റെ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സ്വകാര്യത മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഭാരമേറിയ ഹൃദയത്തോടെയാണ് ഞാന്‍ ഇത് പങ്കുവെക്കുന്നത്. ഭാവിയിലേക്കുള്ള ഞങ്ങളുടെ വ്യത്യസ്ത ലക്ഷ്യങ്ങളും സാഹചര്യങ്ങളും കാരണം ഞാനും എന്റെ ഫിയാന്‍സെയും പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ ഈ തീരുമാനമെടുത്തത്. രണ്ടുപേര്‍ക്കും സന്തോഷവും സമാധാനവും വരുംകാലങ്ങളില്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു' - അകൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2026 മാര്‍ച്ച് 8നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളും പൃഥ്വി അന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.









0 comments