Deshabhimani

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് ഫോർമാറ്റുകളിലും സ്മൃതി മന്ദാന നയിക്കും

INDIA WOMENS TEAM
വെബ് ഡെസ്ക്

Published on Nov 09, 2026, 07:19 PM | 1 min read

മുംബൈ: ഡിസംബറിൽ നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ്, ഏകദിനം, ട്വന്റി20 ടീമുകളെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. പരിക്കിനെത്തുടർന്ന് സിംബാബ്‌വെ പരമ്പര നഷ്ടമായ ജെമീമ റോഡ്രിഗസ് ടീമിൽ തിരിച്ചെത്തി.


മൂന്ന് ഫോർമാറ്റുകളിലും സ്മൃതി മന്ദാനയാണ് ഇന്ത്യയെ നയിക്കുക. ടെസ്റ്റ്, ഏകദിന ടീമുകളുടെ വൈസ് ക്യാപ്റ്റനായി ദീപ്തി ശർമയെയും ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റനായി ഷഫാലി വർമ്മയെയും തെരഞ്ഞെടുത്തു.



പര്യടനത്തിൽ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ഡിസംബർ ഒമ്പതിനാണ് ഏക ടെസ്റ്റ്. ഡിസംബർ 16 മുതൽ 22 വരെ ഏകദിന പരമ്പര നടക്കും. ഡിസംബർ 26 മുതൽ 30 വരെ ട്വന്റി20 മത്സരങ്ങൾ നടക്കും.


ടെസ്റ്റ് ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഷഫാലി വർമ്മ, പ്രതിക റാവൽ, ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, ദീപ്തി ശർമ (വൈസ് ക്യാപ്റ്റൻ), ശ്രീ ചരൺ, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, നന്ദിനി ശർമ, ജിന്തിമണി കലിത, സയാലി സത്ഗരേ.


ഏകദിന ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഷഫാലി വർമ്മ, പ്രതിക റാവൽ, ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, ദീപ്തി ശർമ (വൈസ് ക്യാപ്റ്റൻ), ശ്രീ ചരൺ, വൈഷ്ണവി ശർമ, ക്രാന്തി ഗൗഡ്, നന്ദിനി ശർമ, ജിന്തിമണി കലിത, സയാലി സത്ഗരേ.


ട്വന്റി 20 ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഷഫാലി വർമ്മ (വൈസ് ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, നിക്കി പ്രസാദ്, റിച്ച ഘോഷ്, ജി. കമാലിനി, അനുഷ്ക ശർമ, ദീപ്തി ശർമ, ശ്രീ ചരൺ, പ്രേമ റാവത്ത്, അമൻജോത് കൗർ, ക്രാന്തി ഗൗഡ്, നന്ദിനി ശർമ, രേണുക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി, സയാലി സത്ഗരേ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home