Deshabhimani

ഇന്ത്യയെ മഴ തുണച്ചു; ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ 4 റൺസ് ജയം

India
വെബ് ഡെസ്ക്

Published on Nov 07, 2026, 04:18 PM | 1 min read

വെല്ലിങ്ടൺ : ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 4 റൺസ് ജയം. മഴയെത്തുടർന്ന് മത്സരം നിർത്തിവച്ചതോടെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ ജയിച്ചത്. 135 റൺസ് വിജയലക്ഷ്യവുമായി ബാറ്റിം​ങ്ങിനിറങ്ങിയ ഇന്ത്യ 26 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ കാരണം കളി മുടങ്ങിയത്. മഴ തുടർന്നതോടെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. ഗുർനൂർ ബ്രാറാണ് ഇന്നത്തെ കളിയിലെ താരം.


ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലൻഡിനെ 41 ഓവറിൽ 134 റൺസിന് പുറത്താക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ഗുർനൂർ ബ്രാറാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. 30 റൺസ് വഴങ്ങി ബ്രാർ നാല് വിക്കറ്റ് നേടി. അൻഷുൽ കാംബോജിന് രണ്ട് വിക്കറ്റ് ലഭിച്ചു.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണതോടെ ഇന്ത്യ സമ്മർദത്തിലായി. മഴയെത്തുമ്പോൾ ഇന്ത്യ ഡക്‌വർത്ത് ലൂയിസ് സ്റ്റേൺ നിയമപ്രകാരമുള്ള വിജയലക്ഷ്യത്തേക്കാൾ നാല് റൺസ് മുന്നിലായിരുന്നു. മഴയിൽ മത്സരം നിർത്തിവെക്കുമ്പോൾ കെഎൽ രാഹുൽ (26), ഔഖിബ് നബി (1) എന്നിവരായിരുന്നു ക്രീസിൽ. ശ്രേയസ് അയ്യർ (30), രോഹിത് ശർമ (23), നമൻ ധിർ (12) എന്നിവരാണ് റൺസിൽ രണ്ടക്കം തികച്ചവർ.


ന്യൂസിലന്‍ഡിന് വേണ്ടി ജേക്കബ് ഡഫി, കെയ്ല്‍ ജാമിസണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മാത്യൂ ഫിഷറിന് ഒരു വിക്കറ്റുണ്ട്. ന്യൂസിലൻഡിന്റെ ബാറ്റിങ്ങും തുടക്കത്തിൽ തന്നെ പാളിയിരുന്നു. മിച്ചല്‍ സാന്റ്‌നര്‍ (31), ഹെന്റി നിക്കോള്‍സ് (11) എന്നിവര്‍ മാത്രാമാണ് രണ്ടക്ക റൺസ് നേടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home