അതിജീവനത്തിൻ്റെ പ്രതീകം; ശ്രുതിക്ക് വിവാഹാശംസകൾ നേർന്ന് പിണറായി വിജയൻ

തിരുവനന്തപുരം : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിജീവിത ശ്രുതിക്ക് വിവാഹാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിസൂടെയാണ് ആശംസയറിയിച്ചത്.
മഹാദുരന്തം കവർന്നെടുത്ത ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചം തേടി പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ശ്രുതിക്കും വരൻ സന്ദീപിനും അദ്ദേഹം ഹൃദയം നിറഞ്ഞ ആശംസയറിയിച്ചു. വയനാട് ദുരന്തം നാടിനു നൽകിയ വേദനയുടെ മാത്രമല്ല, അതിജീവനത്തിൻ്റെയും പ്രതീകമാണ് ശ്രുതിയെന്നും ജീവിതപാതയിൽ ഒറ്റപ്പെട്ട് പോകാതിരിക്കാൻ ചെയ്യാനാവുന്നതെല്ലാം എൽഡിഎഫ് സർക്കാർ ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതി ജീവിതപാതയിൽ ഒറ്റപ്പെട്ടു പോകാതിരിക്കാനും സ്വാശ്രയത്വം നൽകാനും എൽഡിഎഫ് സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇന്ന്, ശ്രുതി വിവാഹിതയായപ്പോൾ നാടാകെ സന്തോഷിക്കുകയാണ്. സർക്കാരിൻ്റെ ആ കരുതലിന്റെയും പിന്തുണയുടെയും തുടർച്ചയെന്നോണമാണ് ഈ വിവാഹച്ചടങ്ങിലും പിതൃസ്ഥാനത്തുനിന്ന് സഖാവ് കെ രാജൻ നേതൃത്വം നൽകിയത്. ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ശ്രുതിക്കും വരൻ സന്ദീപിനും ഹൃദയം നിറഞ്ഞ ആശംസകൾ. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നേരുന്നു, പിണറായി വിജയൻ കുറിച്ചു.







0 comments