Deshabhimani

വിവാഹക്കാര്യം സംസാരിക്കാനായി വിളിച്ചുവരുത്തി; 23 കാരിയെ യുവാവ് കഴുത്തുഞെരിച്ച് കൊന്നു

bengaluru murder
വെബ് ഡെസ്ക്

Published on Nov 07, 2026, 04:04 PM | 1 min read

ബം​ഗളൂരു : വിവാഹക്കാര്യം സംസാരിക്കാനെന്ന വ്യാജേന വെള്ളച്ചാട്ടത്തിനരികിലേക്ക് വിളിച്ചുവരുത്തി 23 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ്. ​കർണാടകയിലെ ഗോകാക് വെള്ളച്ചാട്ടത്തിനടുത്താണ് സംഭവം.


സംസാരത്തിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തർക്കത്തിനൊടുവിൽ യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ മൃതദേഹം വെള്ളച്ചാട്ടത്തിനടുത്തുള്ള മലഞ്ചെരുവിൽ ഉപേക്ഷിച്ചു. ബെള​ഗാവി ജില്ലാ സ്വദേശിയായ 29 കാരൻ ബസപ്പ സത്തന്നവർ ആണ് 23 കാരി രക്ഷിതയെ ക്രൂരമായി കൊലപ്പെടുത്തിയത്.


രക്ഷിതയും ബസപ്പയും തമ്മിൽ നാല് വർഷമായി പ്രണയത്തിലാണെന്നും പെൺകുട്ടിക്ക് വിവാഹവാ​ഗ്ദാനം നൽകിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. വാക്കുതർക്കത്തിനിടയിൽ രക്ഷിതയുടെ ചെവിയിൽ ആഞ്ഞടിച്ച ബസപ്പ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. രക്ഷിത വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ കൊലപാതകവിവരം പുറത്തുവരികയുമായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home