ad
Deshabhimani

print edition ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ ടൂർണമെന്റ്‌: ഇന്ത്യൻ യുവ ടീം ജേതാക്കൾ

C

ത്രിരാഷ്‌ട്ര ഏകദിന ക്രിക്കറ്റ്‌ ടൂർണമെന്റിൽ ജേതാക്കളായ ഇന്ത്യൻ എ ടീം ട്രോഫിയുമായി

വെബ് ഡെസ്ക്

Published on Jun 22, 2026, 12:21 AM | 1 min read

ധാംബുള്ള: ത്രിരാഷ്‌ട്ര ഏകദിന ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഇന്ത്യൻ എ ടീം ജേതാക്കളായി. ഫൈനലിൽ ശ്രീലങ്ക എ ടീമിനെ 66 റണ്ണിന്‌ തോൽപ്പിച്ചു. സ്‌കോർ: ഇന്ത്യ 377/9 , ശ്രീലങ്ക 311 (47.1).


വൈഭവ്‌ സൂര്യവംശിയുടെ വെടിക്കെട്ട്‌ പ്രകടനമാണ്‌ (29 പന്തിൽ 94) ഇന്ത്യക്ക്‌ കൂറ്റൻ സ്‌കോർ സമ്മാനിച്ചത്‌. 11 പന്തിൽ 50 റണ്ണെടുത്ത്‌ ലിസ്‌റ്റ്‌ എ ക്രിക്കറ്റിലെ വേഗമേറിയ അർധസെഞ്ചുറിയെന്ന റെക്കോഡും സ്വന്തമാക്കി.

എട്ട്‌ സിക്‌സറും പത്ത്‌ ഫോറുമാണ്‌ പതിനഞ്ചുകാരന്റെ ഇന്നിങ്സിൽ പിറന്നത്‌. ക്യാപ്‌റ്റൻ തിലക്‌ വർമ (67) പിന്തുണയേകി. ലങ്കയ്‌ക്കായി സദീര സമരവിക്രമയും (52) വനുജ സഹനും (62) പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യക്കായി യാഷ്‌ ​ഠാക്കൂ റും വിപ്രജ്‌ നിഗവും മൂന്ന്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home