'മോശം കൂട്ടുകെട്ടുകളിലൂടെ സ്വയം നശിച്ചു'; തുറന്നു പറഞ്ഞ് പൃഥ്വി ഷാ

മുംബൈ: ചില മോശം സുഹൃത്തുക്കൾ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നെന്നും കരിയർ സ്വയം നശിപ്പിച്ചെന്നും ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. 2018ലെ അണ്ടർ 19 ലോകകപ്പ് ഇന്ത്യ നേടുമ്പോൾ നായകൻ പൃഥ്വി ഷാ ആയിരുന്നു. എന്നാൽ ഇത്തവണ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ ആർക്കും വേണ്ടാത്ത താരങ്ങളുടെ പട്ടികയിലായിരുന്നു താരം. ഇക്കഴിഞ്ഞ രഞ്ജിട്രോഫി സ്ക്വാഡിൽനിന്ന് മുംബൈ തഴയുകയും ചെയ്തു. ഇതിന് പിന്നാലെ ന്യൂസ് 24 സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഷായുടെ തുറന്നു പറച്ചിൽ.
'ജീവിതത്തിൽ തെറ്റായ ചില തീരുമാനങ്ങളെടുത്തു. ഒരു ദിവസത്തിന്റെ പകുതിയോളം ഗ്രൗണ്ടിൽ ചിലവഴിച്ചിരുന്നതെങ്കിൽ 2023ന് ശേഷം കാര്യങ്ങൾ മാറി. മോശം സൗഹൃദങ്ങളിലേക്ക് ഞാൻ എത്തിച്ചേർന്നു. അതിനുശേഷം പല തെറ്റായ കാര്യങ്ങൾക്കുമായി എൻറെ ജീവിതത്തിൽ പ്രാധാന്യം നൽകി. എൻറെ ട്രാക്ക് തന്നെ മാറിപ്പോയി. ഇതോടെ ഗ്രൗണ്ടിൽ ചെലവഴിക്കുന്ന സമയം നാല് മണിക്കൂറായി ചുരുങ്ങി.വ്യക്തിപരമായ നഷ്ടങ്ങളും കരിയറിനെ ബാധിച്ചു. മുത്തച്ഛൻ മരണമാണ് ഏറ്റവും പ്രയാസമേറിയത്. പറയാൻ കഴിയാത്ത മറ്റ് പലകാര്യങ്ങളും മോശമായി ബാധിച്ചു. അതെല്ലാം ഇപ്പോൾ തിരിച്ചറിയാനാവുന്നുണ്ട്. തെറ്റുകൾ അംഗീകരിക്കുന്നു. തനിക്ക് എപ്പോഴും പിന്തുണ നൽകിയത് അച്ഛാനാണ്. ജീവിതത്തിലെ നല്ല സമയവും മോശം സമയവുമെല്ലാം അദ്ദേഹമാണ് കണ്ടത്'- പൃഥ്വി ഷാ പറഞ്ഞു.










0 comments