Deshabhimani

പന്ത്‌ ചുരണ്ടൽ: തുറന്നു പറഞ്ഞ ഖവാജയ്ക്ക് പിന്തുണയുമായി വാർണർ

Warner Khawaja.jpg
വെബ് ഡെസ്ക്

Published on Nov 09, 2026, 07:07 PM | 1 min read

മെൽബൺ: പന്ത്‌ ചുരണ്ടൽ വിവാദത്തിൽ വെളിപ്പെടുത്തൽ നടത്തിയ ഓസ്‌ട്രേലിയൻ മുൻ ബാറ്റർ ഉസ്‌മാൻ ഖവാജയയെ പിന്തുണച്ച് ഡേവിഡ്‌ വാർണർ. 2018ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ്‌ മത്സരത്തിനിടെ മൂർച്ച കിട്ടാൻ പന്ത്‌ ചുരണ്ടിയത്‌ ടീം ഒന്നടങ്കം അറിഞ്ഞാണെന്നാണ്‌ ഖവാജ പറഞ്ഞത്. എന്നാൽ ഓസീസ്‌ പരിശീലകനായിരുന്ന ഡാരെൻ ലെമാൻ ഖവാജയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു. അങ്ങനെയല്ലെന്നും തെറ്റിദ്ധാരണ പരത്തരുതെന്നുമാണ് ലെമാൻ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വാർണർ, ഖവാജ പറഞ്ഞത്‌ ശരിയെന്ന്‌ പ്രതികരിച്ചത്.


തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് വാർണർ, ഖവാജയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. 'ഈ വിഷയത്തിൽ സംസാരിച്ചിട്ട് എട്ട് വർഷമായി. ഖവാജയ്ക്ക് പൂർണ പിന്തുണ നൽകുന്നു. ഖവാജ പറഞ്ഞത് 100 ശതമാനം ശരിയാണ്. സത്യം എല്ലാക്കാലവും ഒളിപ്പിക്കാനാകില്ല'- വാർണർ പറഞ്ഞു.


സംഭവത്തിൽ അന്ന്‌ ഓസീസ്‌ ക്യാപ്‌റ്റനായിരുന്ന സ്‌റ്റീവ്‌ സ്‌മിത്ത്‌, വൈസ്‌ ക്യാപ്‌റ്റൻ ഡേവിഡ്‌ വാർണർ, കാമറൂൺ ബ്രാൻകോഫ്‌റ്റ്‌ എന്നിവർ കുറ്റക്കാരാണെന്ന്‌ കണ്ടെത്തി വിലക്കിയിരുന്നു. സ്‌മിത്തിനും വാർണറിനും ഒരു വർഷവും ബ്രാൻകോഫ്‌റ്റിന്‌ ഒമ്പത്‌ മാസവും വിലക്കേർപ്പെടുത്തി. മൂവരുടെയും ആലോചനയിലാണ്‌ പന്ത്‌ ചുരണ്ടിയതെന്നും മറ്റാർക്കും ബന്ധമില്ലെന്നുമായിരുന്നു കണ്ടെത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home