ad
Deshabhimani

സീനിയർ വനിതാ ട്വന്റി20 ട്രോഫി; കേരള ടീമിനെ സജന നയിക്കും

sanjana

ക്യാപ്റ്റൻ സജ്ന സജീവ്

വെബ് ഡെസ്ക്

Published on Oct 07, 2025, 04:53 PM | 1 min read

തിരുവനന്തപുരം: പഞ്ചാബില്‍ നടക്കുന്ന സീനിയർ വനിതാ ട്വന്റി20 ട്രോഫിയില്‍ കേരളത്തെ സജ്ന സജീവന്‍ നയിക്കും. എട്ടു മുതൽ 19 വരെയാണ് കേരളത്തിൻറെ മത്സരങ്ങൾ നടക്കുന്നത്. ഉത്തർപ്രദേശുമായിട്ടാണ് കേരളത്തിൻറെ ആദ്യ മത്സരം. സജ്നയ്ക്കൊപ്പം ഇന്ത്യൻ ടീമംഗമായ ആശ എസും ടീമിലുണ്ട്.


ടീമംഗങ്ങൾ: സജ്ന എസ് (ക്യാപ്റ്റൻ), ഷാനി ടി, ആശ എസ്, അക്ഷയ എ, ദൃശ്യ ഐ വി, വിനയ സുരേന്ദ്രൻ, കീർത്തി കെ ജയിംസ്, നജ്ല സിഎംസി, വൈഷണ എം പി, അലീന സുരേന്ദ്രൻ, ദർശന മോഹൻ, സായൂജ്യ കെ.എസ്, ഇസബെൽ മേരി ജോസഫ്, അനന്യ കെ പ്രദീപ്‌.


അതിഥി താരങ്ങളായി തെലങ്കാനയിൽ നിന്നും വി പ്രണവി ചന്ദ്രയും മധ്യപ്രദേശിൽ നിന്നും സലോണി ഡങ്കോറും ഇക്കുറി ടീമിനൊപ്പമുണ്ട്. മുൻ അന്താരാഷ്ട്ര ക്രിക്കറ്ററും വനിത പ്രീമിയർ ലീഗ് മുംബൈ ഇന്ത്യൻസ് ബാറ്റിങ് കോച്ചുമായ ദേവിക പൽശികാറാണ് ടീമിന്റെ മുഖ്യ പരിശീലക. അസിസ്റ്റന്റ് കോച്ച്- ജസ്റ്റിൻ ഫെർണാണ്ടസ്, അനു അശോക്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home