ad
Deshabhimani

ഗോകുലത്തെ അതുൽ കാത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 11:33 PM | 0 min read


ശ്രീനഗർ
പ്രതിരോധക്കാരനും മലയാളിയുമായ അതുൽ ഉണ്ണിക്കൃഷ്‌ണന്റെ ഗോളിൽ റിയൽ കശ്‌മീരിനെ തളച്ച്‌ ഗോകുലം കേരള. ഐ ലീഗ്‌ ഫുട്‌ബോളിൽ 1–-1നാണ്‌ ഇരുടീമും പിരിഞ്ഞത്‌. 76–-ാം മിനിറ്റിലായിരുന്നു അതുലിന്റെ സമനിലഗോൾ. ശ്രീനഗറിലെ ടിആർസി ടർഫ്‌ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ ആതിഥേയരായ റിയൽ കശ്‌മീരിനായിരുന്നു ആധിപത്യം.

രണ്ടാം മിനിറ്റിൽത്തന്നെ ബൗബ അമിനോവിലൂടെ അവർ ലീഡെടുത്തു. ഗോകുലം മുൻ ക്യാപ്‌റ്റനായിരുന്നു ഈ പ്രതിരോധക്കാരൻ. ഹെഡ്ഡറിലൂടെയാണ്‌ വലകുലുക്കിയത്‌. രണ്ടാംപകുതിയിൽ അതുലിലൂടെ ഗോകുലം സമനില പിടിച്ചു. രണ്ടുകളിയിൽ നാല്‌ പോയിന്റുമായി രണ്ടാമതാണ്‌ ഗോകുലം. ഇതേ പോയിന്റുള്ള റിയൽ കശ്‌മീർ ഒന്നാംസ്ഥാനത്താണ്‌.

ഡിസംബർ മൂന്നിന്‌ ഐസ്വാൾ എഫ്‌സിയുമായാണ്‌ ഗോകുലത്തിന്റെ അടുത്ത മത്സരം. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ്‌ പോരാട്ടം. സീസണിലെ ഗോകുലത്തിന്റെ ആദ്യ ഹോംമാച്ചാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home