വരുന്നു ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം; ഇന്ത്യയിൽ നിന്ന് കാണാനാകുമോ..?

2025 ലെ അവസാനത്തെ സൂര്യഗ്രഹണം സെപ്റ്റംബർ 21 ഞായറാഴ്ച ദൃശ്യമാകും. ഭാഗികമായി ദൃശ്യമാകുന്ന ഈ പ്രതിഭാസം ഇന്ത്യയിൽ നിന്ന് കാണാനാകില്ല. ഓസ്ട്രേലിയ, അന്റാർട്ടിക്ക, പെസിഫിക് സമുദ്ര പ്രദേശങ്ങൾ, അറ്റ്ലാന്റിക് സമുദ്ര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാത്രമേ ഈ സൂര്യഗ്രഹണം കാണാൻ സാധിക്കുകയുള്ളു. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേരിട്ട് കടന്നുപോകുമ്പോൾ, ചന്ദ്രൻ ഭൂമിയിൽ ഒരു നിഴൽ വീഴ്ത്തി സൂര്യപ്രകാശത്തെ പൂർണ്ണമായും തടയുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. എന്നാൽ ഭാഗിക ഗ്രഹണ സമയത്ത്, ചില സ്ഥലങ്ങളിൽ സൂര്യന്റെ 85 ശതമാനം മാത്രമേ ചന്ദ്രൻ മറയ്ക്കുകയുള്ളൂ.
ഞായറാഴ്ച രാത്രി 10.59 നു ആരംഭിക്കുന്ന സൂര്യഗ്രഹണം പുലർച്ചെ 1.11 നു വരെ തുടരും. ഈ വർഷം ആകെ നാല് സൂര്യഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ രണ്ടെണ്ണം പൂർണമായ സൂര്യഗ്രഹണവും രണ്ടെണ്ണം ഭാഗിക ഗ്രഹണവുമാണ്. സാധാരണഗതിയിൽ സൂര്യന് നേരെയോ എതിർ ദിശയിലേക്ക് അല്പം ചരിഞ്ഞിരിക്കുന്ന ഭൂമി ഗ്രഹണം നടക്കുന്ന ദിവസങ്ങളിൽ ഈ ചരിവില്ലാതെ നേരെയാകും കറങ്ങുക. ഇനി വരാനിരിക്കുന്ന സൂര്യഗ്രഹണം 2026 ഫെബ്രുവരി 17 നും ഓഗസ്റ്റ് 12 നും നടക്കും. എന്നാൽ ഇത് രണ്ടും ഇന്ത്യയിൽ നിന്ന് ദൃശ്യമാകില്ല. 2027 ഓഗസ്റ്റിലായിരിക്കും ഇന്ത്യക്കാർക്ക് ഇനിയൊരു സൂര്യഗ്രഹണത്തിനു സാക്ഷ്യം വഹിക്കാനാകുക.









0 comments