കാലടിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

കാലടി: വിദഗ്ധ ചികിത്സ തേടിപ്പോയ രോഗി ആംബുലൻസ് മറിഞ്ഞ് മരിച്ചു. കാലടി മരോട്ടിച്ചുവട് വളാഞ്ചേരി വീട്ടിൽ എസ്താപ്പാനു (69) ആണ് മരിച്ചത്. തിങ്കൾ പുലർച്ചേ മുന്നോടെ നാഷ്ണൽ ഹൈവേയിൽ ആലുവ പുളിഞ്ചോടിന് സമീപമായിരുന്നു അപകടം.
ന്യൂമോണിയ ബാധിച്ച് ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസം മുമ്പാണ് എസ്തപ്പാനുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം കുറയാത്തതിനെ തുടർന്ന് വിദഗ്ധ ചികിത്സക്ക് അങ്കമാലിയിൽ നിന്നും എറണാകുളം മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ പോകുമ്പോഴാഴായിരുന്നു അപകടം.
തിങ്കൾ രാതി 1.30 ഓടെ ആലുവ പുളിഞ്ചോടിന് സമീപം ടാങ്കർ ലോറിയിൽ തട്ടി അംബുലൻസ് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെയും പൊലീസ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ 3 ഓടെ എസ്തപ്പനു മരിച്ചു. മകൾ പ്രീതിക്ക് തലക്ക് പരിക്കേറ്റു. 6 സ്റ്റിച്ച് ഇട്ടിട്ടുണ്ട്. ഭാര്യ റോസി, സഹോദരൻ വർഗ്ഗീസ്, ആംബുലൻസ് സ്റ്റഫ് അതുൽ എന്നിവർക്കും പരിക്കേറ്റുട്ടിണ്ട്.
സംസ്കാരം ചൊവ്വ 4 ന് മറ്റൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. മക്കൾ: പ്രിൻസി, പ്രീതി, മരുമക്കൾ: സോജൻ, ലിൻ്റോ.








0 comments