മസ്‌കത്തിൽ ആദ്യമായി ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടം തുടങ്ങി

മസ്‌കത്ത്: ഒമാനിലെ പൊതുഗതാഗത കമ്പനിയായ മുവസാലത്ത് പ്രകടനം വിലയിരുത്തുന്നതിനും പ്രവർത്തന നിലവാരം വർധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി മസ്‌കത്തിലെ ചില റൂട്ടുകളിൽ 'മാൻ' (MAN)കമ്പനി നിർമ്മിച്ച ഇ-ബസിന്റെ പരീക്ഷണം ഓട്ടം ആരംഭിച്ചു. 2050-ഓടെ നെറ്റ് സീറോ എമിഷൻ എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിന് ലക്ഷ്യം വെച്ചുള്ള ആദ്യത്തെ ഇലക്ട്രിക് മോസലാത്ത് ബസ്സാണ് പുറത്തിറക്കിയത്.
ബസിന് 28 യാത്രക്കാരെ ഉൾകൊള്ളാൻ ശേഷിയുണ്ട്. മണിക്കൂറിൽ 70 മുതൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ഇലക്ട്രോണിക് രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ബസിന് സാധ്യമാകും. നഗരങ്ങളിൽ മാത്രമുള്ള ഉപയോഗത്തിന് അനുയോജ്യമായ രീതിയിൽ ആണ് ഇതിന്റെ നിർമ്മിതി. 2024-ലെ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും വേൾഡ് ട്രാൻസ്‌പോർട്ട് ആൻഡ് പബ്ലിക് ട്രാൻസ്‌പോർട്ട് യൂണിയൻ കോൺഫറൺസിൽ സുസ്ഥിരത, ഹരിത സാങ്കേതികവിദ്യകൾ, ഇലക്ട്രിക് എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ചർച്ചകളും അനുഭവങ്ങളും അവലോകനം ചെയ്തിരുന്നു.
ഈ മേഖലയിലെ ആധുനിക സാങ്കേതികവിദ്യകളിൽ നിന്നും സ്മാർട്ട് സംവിധാനങ്ങളിൽ നിന്നും പ്രയോജനം നേടാനും വിപുലമായ ഗതാഗത നയങ്ങൾ സ്വീകരിക്കാനുമുള്ള വഴികൾ ഗതാഗത മേഖലയിലെ നിരവധി അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ ചർച്ച അവലോകനം ചെയ്തു. ഗതാഗത, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഗവർണറേറ്റുകളിൽ ഉൾപ്പെടെ രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിൻ്റെ നിലവാരം ഉയർത്താൻ നിരവധി സംരംഭങ്ങൾ നടപ്പാക്കിവരികയാണ്.









0 comments