കുവൈത്തിന്റെ ആകാശത്ത് ‘സ്ട്രോബെറി മൂൺ’ ദൃശ്യമാകും

strawberry-moon
വെബ് ഡെസ്ക്

Published on Jun 06, 2025, 06:14 PM | 1 min read

കുവൈത്ത് സിറ്റി: അപൂർവമായ ജ്യോതിശാസ്ത്ര പ്രതിഭാസം ജൂൺ 11ന് കുവൈത്തിന്റെ ആകാശത്ത് ദൃശ്യമാകുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ. സ്ട്രോബെറി നിറത്തിൽ പൂർണചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന ജ്യോതിശാസ്ത്ര പ്രതിഭാസത്തിനാണ് ഈ ദിവസം കുവൈത്ത് സാക്ഷ്യംവഹിക്കുക. വടക്കൻ അർദ്ധഗോളത്തിൽ സ്ട്രോബെറി വിളവെടുപ്പ് നടക്കുന്നതിനാലാണ് ഈ പ്രത്യേക നാമകരണം. കുവൈത്തിൽ സൂര്യസ്തമയത്തിന് തൊട്ടുപുറകെയായി ഈ പ്രതിഭാസം കാണാനാകുമെന്ന് അധികൃതർ അറിയിച്ചു.


ഈ മാസം ഏഴാം തീയതി ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലെ ഏറ്റവും ദൂരെയുള്ള ബിന്ദുവിൽ എത്തുന്നത് കുവൈത്ത് ആകാശത്ത് ദൃശ്യമാകും. ഈ പ്രതിഭാസം "മൂൺ അറ്റ് അപ്പോജീ" എന്നറിയപ്പെടുന്നു


ജൂൺ 19ന്, ചന്ദ്രനും ശനി ഗ്രഹവുമായുള്ള അടുത്ത സംയോജനവും കുവൈത്തിലെ ആകാശത്ത് ദൃശ്യമാകും. ചന്ദ്രനും ശനിയും ആ ദിവസം ഏകദേശം 2.3 ഡിഗ്രി അകലത്തിൽ ഒരേ ദിശയിൽ കാണപ്പെടും. ദൂരദർശിനികളുടെ സഹായത്തോടെ ശനിയുടെയും അതിന്റെ വളയങ്ങളുടെയും ദൃശ്യങ്ങൾ വ്യക്തമായി നിരീക്ഷിക്കാമെന്നും സെന്റർ വ്യക്തമാക്കി.


ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിൽ താല്പര്യമുള്ളവർക്കായി, അൽ ഉജൈരി സയന്റിഫിക് സെന്റർ പ്രത്യേക ബോധവത്കരണ പരിപാടികളും, തത്സമയ നിരീക്ഷണ അവസരങ്ങളും ഒരുക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home