'ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് മനുഷ്യരെ കൊല്ലുമ്പോഴാണ്'; ആകാംക്ഷയേറ്റി കളങ്കാവല്‍ ടീസർ
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവലിന്റെ പ്രീ-റിലീസ് ടീസർ പുറത്തിറങ്ങി. ഇന്ന് നടന്ന പ്രീ-റിലീസ് ഇവന്റിലാണ് ടീസർ പ്രദർശിപ്പിച്ചത്. മമ്മൂട്ടിയുടെയും വിനായകന്റെയും ശക്തമായ നിരവധി അഭിനയ മുഹൂർത്തങ്ങൾ ഉൾപ്പെടുന്ന ടീസർ, പ്രേക്ഷകരുടെ ആകാംഷ ഇരട്ടിയാക്കിയിരിക്കുകയാണ്. ചിത്രത്തിന്‍റേതായി മുമ്പ് പുറത്തുവന്ന എല്ലാ അപ്‌ഡേറ്റുകൾക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ എത്തുന്നത്.
ടീസറിൽ വിനായകന്റെ പേര് എഴുതി കാണിക്കുമ്പോൾ 'VI' വെള്ളയിലും ബാക്കി അക്ഷരങ്ങൾ ചുവപ്പ് നിറത്തിലും നൽകിയതും ശ്രദ്ധേയമായി. വില്ലനും നായകനും ഒരാള്‍ തന്നെയാണ് എന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്.
കൂടാതെ, "കൊല്ലുക എന്നത് ഹരമായി മാറിയെന്ന്" എന്ന വിനായകന്‍റെ ഒരു ശക്തമായ ഡയലോഗും ടീസറിലുണ്ട്. ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം പ്രേക്ഷകർക്കിടയിൽ ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു.
ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ വ്യക്തിയാണ് ജിതിൻ കെ ജോസ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി-വിനായകൻ കോമ്പിനേഷൻ, ചിത്രത്തിന് വലിയ പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്. ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.








0 comments