ഞെട്ടിക്കാൻ അവർ വീണ്ടുമെത്തുന്നു; തരുൺ - മോഹൻലാൽ കോംബോ 'തുടരും'

കൊച്ചി: തുടരും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലയാളികൾ ഏറെ ആഘോഷിച്ച ആ കോംബോ വീണ്ടുമെത്തുന്നു. തരുണിന്റെ സംവിധാനത്തിൽ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് അടുത്ത ചിത്രം എത്തുക. രതീഷ് രവിയുടെ ചചനയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ ആണ്. ചിത്രത്തിന് പേരിട്ടിട്ടില്ല. ഉടൻ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.
തരുൺ മൂർത്തിയും മോഹൻലാലും മറ്റൊരു യാത്ര ആരംഭിക്കുന്നു, ഒരു കഥാകാരനും ഒരു ഇതിഹാസവും വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരു പ്രപഞ്ചം ഇളകിമറിയുന്നു എന്ന അടിക്കുറിപ്പോടെ ആഷിഖ് ഉസ്മാനാണ് വിവരം പങ്കുവച്ചിരിക്കുന്നുത്. മോഹൻലാൽ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. മറ്റൊരു തരുൺ മൂർത്തി മാജിക് പ്രതീക്ഷിക്കുന്നുവെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്.
മോഹൻലാൽ- ശോഭന കോംബോയിൽ തരുൺ മൂർത്തി ഒരുക്കിയ ചിത്രമായിരുന്നു തുടരും. ഈ വർഷം ഏപ്രിൽ 25നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മോഹൻലാൽ- ശോഭന കോംബോ 20 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിൽ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ വേഷമിട്ടത്. മോഹൻലാലിന്റെ കരിയറിലെ 360-മത്തെ സിനിമയായിരുന്നു തുടരും.








0 comments