അബുദാബി വൈഎംസിഎ ഓണാഘോഷം

അബുദാബി : വൈഎംസിഎ അബുദാബി ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. സംഗീത സംവിധായകനും നടനുമായ മെജോ ജോസഫ് അതിഥിയായി. കായിക മത്സരം, കലാപരിപാടികൾ, മാവേലി ഘോഷയാത്ര, ചെണ്ടമേളം, ഓണസദ്യ എന്നിവ നടന്നു. ഡാൻ ജേക്കബ്, ലെസ്ലിൻ പ്രസാദ്, മാർവിൻ ജോർജ് എന്നിവർ സംഗീത പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി ബിജോ വർഗീസ്, പ്രസിഡന്റ് പ്രവീൺ തോമസ് കുര്യൻ, സെക്രട്ടറി ഗീവർഗീസ് ഫിലിപ്പ്, ട്രഷറർ ജിത്തു കുര്യൻ, വൈസ് പ്രസിഡന്റ് ടിനോ മാത്യു, പ്രോഗ്രാം കൺവീനർ സിനു ജോൺ രാമപുരം, ബോർഡ് അംഗങ്ങളായ പ്രിയ പുന്നൻ, അനിൽ സി ഇടിക്കുള, ജോൺ മാത്യു, ലെസ്ലിൻ വി പ്രസാദ്, സനു ജോൺ ജേക്കബ്, ഷിജിൻ പാപ്പച്ചൻ, ഓഡിറ്റർ സന്ദീപ് ജോർജ് എന്നിവർ നേതൃത്വം നൽകി.








0 comments