ad
Deshabhimani

ഡബ്ല്യുഎംസി വനിതാവിഭാഗം ഇഫ്താർ കിറ്റ്‌ വിതരണം

wmc iftar kit
വെബ് ഡെസ്ക്

Published on Feb 27, 2026, 01:02 PM | 1 min read

ദുബായ് : വേൾഡ് മലയാളി ക‍ൗൺസിൽ (ഡബ്ല്യുഎംസി) മിഡിൽ ഇ‍ൗസ്റ്റ് വനിതാവിഭാഗം പ്രവർത്തകർ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഇഫ്താർ ഫോഴ്‌സുമായി ചേർന്ന് ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളുടെ ക്യാമ്പുകളിലാണ് ഇഫ്താർ സംഗമം സംഘടിപ്പിച്ചത്.


1500 തൊഴിലാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, മിഡിൽഇ‍ൗസ്റ്റ് റീജണിലെ നേതാക്കളും വിവിധ പ്രവിശ്യകളിലെ അംഗങ്ങളും ചേർന്നാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. മിഡിൽ ഇ‍ൗസ്റ്റ് വനിതാവിഭാഗം ചെയർപേഴ്സൺ ലക്ഷ്മി ലാൽ, പ്രസിഡന്റ്‌ മിലാന അജിത്, സെക്രട്ടറി മേരിമോൾ ഇഗ്നേഷ്യസ്, ട്രഷറർ രതിനാഗ, ഇഫ്താർ കിറ്റ് വിതരണത്തിന്റെ കൺവീനർമാരായ അനിത സന്തോഷ്, ആശ ചാൾസ്, ഗ്ലോബൽ ക‍ൗൺസിൽ പ്രസിഡന്റ്‌ ഇസ്‌തർ ഐസക്, മിഡിൽ ഇ‍ൗസ്റ്റ് വൈസ് ചെയർപേഴ്സൺ റാണി സുധീർ, കൾച്ചറൽ ഫോറം ചെയർപേഴ്സൺ രശ്മി വിനേഷ് എന്നിവർ സംസാരിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home