ad
Deshabhimani

ഡബ്ല്യൂഎംസി വാൻകൂവർ പ്രൊവിൻസ് ഉ​​ദ്ഘാടനവും അവാർഡ് നിശയും

wmc
വെബ് ഡെസ്ക്

Published on Jun 21, 2026, 01:45 PM | 1 min read

വാൻകൂവർ: വേൾഡ് മലയാളി കൗൺസിൽ (WMC) വാൻകൂവർ പ്രൊവിൻസ് ദ്ഘാടനവും അവാർഡ് നിശയും വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. അംഗങ്ങൾ, സ്പോൺസർമാർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഔദ്യോഗികമായി വാൻകൂവർ പ്രവിശ്യ ഉദ്ഘാടനം ചെയ്തു. അമേരിക്ക റീജിയൻ പ്രസിഡന്റ് ബ്ലെസൺ മണ്ണിൽ പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമേരിക്ക റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ലക്ഷ്മി പീറ്റർ സംസാരിച്ചു.


ലിറ്റി ജോർജ് പ്രസിഡന്റായും, അനി ഫിലിപ്പ് ചെയർപേഴ്സണായും, ഉല്ലാസ് മാത്യു സെക്രട്ടറിയായും നേതൃത്വം നൽകുന്ന പുതിയ പ്രവിശ്യാ കമ്മിറ്റി ചടങ്ങിൽ ഔദ്യോഗികമായി സ്ഥാനമേറ്റു. സുനിൽ തോമസ് (ട്രഷറർ), ജോജോ കുര്യൻ (വി പി ഓർഗ്), പ്രിസ്കില്ല ഓമ്മൻ (ജോയിന്റ് സെക്രട്ടറി), റോഷിൻ റോയ് (ജോയിന്റ് ട്രഷറർ), ആൽബിൻ ജോർജ് (വി പി അഡ്മിൻ), ജോർജ് വർഗീസ്, നീന ചെറിയാൻ, സജ്‌ന കരീം, സനൽ ജോൺ, അനൂപ് രാജശേഖരൻ, ജെയിംസ് തെക്കേക്കര എന്നീ ഭാരവാഹികളും സ്ഥാനമേറ്റു.


സാംസ്കാരിക പരിപാടികൾ, അവാർഡ് വിതരണം, സമൂഹത്തിൽ മികവ് തെളിയിച്ച വ്യക്തികൾക്കുള്ള ആദരം എന്നിവ നടന്നു. അമേരിക്ക റീജിയൻ നേതൃത്വവും വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതൃത്വത്തിന്റെ പേരിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ ട്രഷറർ സണ്ണി വലിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അമേരിക്ക ഇൻ-ചാർജ്) ഡോ. തങ്കം അരവിന്ദ്, അമേരിക്ക റീജിയൻ ചെയർമാൻ ഡോ. ഷിബു സാമുവൽ, റീജിയൻ ജനറൽ സെക്രട്ടറി മഞ്ജു നീലിവീട്ടിൽ, റീജിയൻ ട്രഷറർ മോഹൻ ആറുമുഖം എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home